Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബരാസത്‌

ബരാസത്‌ - സാംസ്‌കാരിക കേന്ദ്രം

3

ബംഗാളി സംസ്‌കാരത്തിന്റെ കേന്ദ്രമാണ്‌ ബരാസത്‌. സംസ്ഥാന തലസ്ഥാനമായ കൊല്‍ക്കത്തയ്‌ക്ക്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന ബരാസത്‌ ഹിന്ദു മുസ്ലിം സമൂഹങ്ങളുടെ സൗഹാര്‍ദ്ദത്തിന്റെ സ്ഥലം കൂടിയാണ്‌. ദുര്‍ഗ, കാളി പൂജസമയങ്ങളില്‍ തിരക്കേറുന്ന ബരാസതില്‍ നിരവധി ആശ്രമങ്ങളുണ്ട്‌. പ്രാദേശ വാസികളെ മാത്രമല്ല രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഉള്ള സഞ്ചാരികളെ ബരാസത്‌ ആകര്‍ഷിക്കുന്നു.അന്താരാഷ്‌ട്ര വിമാനത്താവളം ബരാസതിന്‌ സമീപത്തായാണ്‌.

പ്രാദേശിക സംസ്‌കാരം

ബരാസതിലേയ്‌ക്ക്‌ വളരെ വേഗം എത്തിച്ചേരാം. പ്രാദേശ വാസികളിലേറെയും ഗ്രേറ്റര്‍ കൊല്‍ക്കത്തയുടെ ഭാഗമാണന്നാണ്‌ കരുതപ്പെടുന്നത്‌. ബംഗ്ലാദേശികളുടെ പശ്ചിമ ബംഗാളിലേയ്‌ക്കുള്ള പാലായനം മൂലം ബരാസതിലെ സാംസ്‌കാരിക സാഹചര്യങ്ങള്‍ വളരെ മികച്ച രീതിയിലാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. മുസ്ലീം പണ്ഡിതനായിരുന്ന ഹസ്രത്‌ എക്‌ദില്‍ ഷായെ മറവ്‌ ചെയ്‌ത സ്ഥലം എന്ന രീതിയില്‍ മുസ്ലീങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്‌ ബരാസത്‌. ഹസ്രത്‌ എക്‌ദില്‍ ഷായുടെ സ്‌മരണയ്‌ക്കായി ഇവിടെ നടത്തുന്ന വാര്‍ഷിക ആഘോഷങ്ങളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു പോലെ പങ്കെടുക്കാറുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌.

ഭക്ഷണം

പ്രാദേശിക ബംഗാളി ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ഭക്ഷണശാലകള്‍ ബരാസതിലുണ്ട്‌. നിരവധി നല്ല ഹോട്ടലുകള്‍ ഇവിടെയുണ്ട്‌. കൊല്‍ക്കത്ത സന്ദര്‍ശിക്കുമ്പോള്‍ ബരാസതു കൂടി ഉള്‍പ്പെടുത്തുന്നത്‌ നല്ലതായിരിക്കും. കൊല്‍ക്കത്തയില്‍ നിന്നും റോഡ്‌ മാര്‍ഗം ബരാസതിലെത്താം.

താമസം

ബരാസത്‌ നഗരത്തിന്റെ പ്രധാന നിര്‍മാതാക്കളായ ചെറിയ പരുത്തി നെയ്‌ത്ത്‌ കുടില്‍ വ്യവസായം കേന്ദ്രങ്ങള്‍ ഇവിടെയെത്തുന്നവര്‍ തീര്‍ച്ചയായും കാണേണ്ടതാണ്‌. ബരാസതില്‍ സര്‍ക്കാരിന്റെ ഗസ്റ്റ്‌ ഹൗസ്‌ ഉണ്ട്‌. സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്കും മറ്റും മുന്‍കൂട്ടി ബുക്ക്‌ ചെയ്‌താല്‍ സൗകര്യം ലഭ്യമാകും.

എങ്ങനെ എത്തിച്ചേരാം

വളരെ പ്രശസ്‌തമായ ബരാസത്‌ മറ്റ്‌ നഗരങ്ങളുമായി റോഡ്‌, റയില്‍, വായു മാര്‍ഗ്ഗങ്ങളില്‍ ബന്ധപ്പെട്ടു കിടക്കുന്നു.

ബരാസത്‌ പ്രശസ്തമാക്കുന്നത്

ബരാസത്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബരാസത്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബരാസത്‌

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തയില്‍ നിന്നും ദേശീയപാത 34 പാതവഴിയും വിഐപി പാതവഴിയും ബരാസതിലെത്തിച്ചേരാം. 25 കിലോമീറ്റര്‍ ദൂരമാണുള്ളത്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്ത റയില്‍വെ സ്റ്റേഷനാണ്‌ ബരാസതിന്‌ സമീപമുള്ള പ്രധാന റയില്‍വെ സ്റ്റേഷന്‍. കൊല്‍ക്കത്ത നഗര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക റയില്‍വെ സ്റ്റേഷന്‍ ബരാസതിലുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്തിയിലെ നേതാജി സുബാഷ്‌ ചന്ദ്രബോസ്‌ അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ ബരാസതിന്‌ സമീപമുള്ള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon