കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ...
തടാകത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏകക്ഷേത്രം എന്നതാണ് അനന്തപുരം ക്ഷേത്രത്തിന്റെ പ്രശസ്തിക്ക് കാരണം. മൂലസ്ഥാനത്ത് അനന്തപത്മനാഭനാണ് അനന്തപുരം ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. ക്ഷേത്രം സംരക്ഷിക്കുന്നതിനായി ക്ഷേത്രക്കുളം അഥവാ തടാകത്തില്‍...
ബേക്കലിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ബേക്കല്‍ ബീച്ച്. പ്രശാന്തസുന്ദരമായ കടല്‍ത്തീരത്ത് കളിക്കാനും ശാന്തമായ കടലില്‍ കുളിക്കാനുമായി നിരവധി പേരാണ് ഇവിടെ കുടുംബസമേതം എത്തിച്ചേരുന്നത്. സൂര്യാസ്തമയസമയത്ത് എങ്ങുനിന്നെന്നില്ലാത്ത സൗന്ദര്യമാണ്...
കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന്‍ ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ എന്നല്ല ലോകമെമ്പാടുമുള്ള...
കാസര്‍കോട്ടെ പ്രശസ്തമായ കോട്ടകളിലൊന്നും ടൂറിസ്റ്റ് ആകര്‍ഷണവുമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി നദിക്ക് സമീപത്തായാണ് ചരിത്രപ്രസിദ്ധമായ ചന്ദ്രഗിരി കോട്ട സ്ഥിതിചെയ്യുന്നത്. തെങ്ങുകള്‍ നിറഞ്ഞുനില്‍ക്കുന്ന ചന്ദ്രഗിരിക്കരയിലൂടെ സ്വസ്ഥമായ ഒരു നടത്ത തന്നെ...
ബേക്കലില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് നീലേശ്വരത്തേക്ക്. നിരവധി ചരിത്രകഥകള്‍ പിണഞ്ഞുകിടക്കുന്ന നീലേശ്വരത്തിന് സാംസ്‌കാരികമായും കലാപരമായും ഒട്ടേറെ പെരുമകള്‍ പറയാനുണ്ട്. നീലകണ്ഠ, ഈശ്വര എന്നീ രണ്ടുപേരുകളില്‍ നിന്നാണ് നീലേശ്വരം എന്ന...
സ്വാമി നിത്യാനന്ദയാണ് നിത്യാനന്ദാശ്രമം നിര്‍മിച്ചത്. കാസര്‍കോട് ജില്ലയിലെ പേരുകേട്ട ഒരു ആത്മീയകേന്ദ്രവും വിനോദസഞ്ചാരികളുടെ ആകര്‍ഷണവുമാണ് നിത്യാനന്ദാശ്രമം. കാഞ്ഞങ്ങാട്ട് നഗരത്തില്‍ നിന്നും ഏകദേശം 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍...
ബേക്കല്‍ കോട്ടയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലത്താണ് പ്രശാന്തസുന്ദരമായ കാപ്പില്‍ ബീച്ച്. മനോഹരമായ ഈ ബീച്ച് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ബേക്കല്‍ ഫോര്‍ട്ടിലെത്തുന്ന സഞ്ചാരികളില്‍ പലരും കാപ്പില്‍ ബീച്ചിലും വന്ന് സമയം...
ബേക്കലിലെ കടലില്‍ ഒരു ബോട്ടിംഗ് മറക്കാനാവാത്ത അനുഭവമായിരിക്കും. ബേക്കല്‍ മുതല്‍ പള്ളിക്കര ബീച്ച് വരെ നീളുന്ന കടലിലൂടെ സഞ്ചരിച്ച് മായക്കാഴ്ചകള്‍ കണ്ടാസ്വദിക്കുക എന്നത് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹങ്ങളിലൊന്നാണ്. സാധാരണ ഹണിമൂണിനും മറ്റുമായെത്തുന്ന...