തടാകത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏകക്ഷേത്രം എന്നതാണ് അനന്തപുരം ക്ഷേത്രത്തിന്റെ പ്രശസ്തിക്ക് കാരണം. മൂലസ്ഥാനത്ത് അനന്തപത്മനാഭനാണ് അനന്തപുരം ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. ക്ഷേത്രം സംരക്ഷിക്കുന്നതിനായി ക്ഷേത്രക്കുളം അഥവാ തടാകത്തില്‍ ഒരു ശക്തനായ മുതലയുണ്ട് എന്നാണ് വിശ്വാസം.
അങ്ങനെയല്ല ഇവിടെയുണ്ടായിരുന്ന മുതല മരിച്ചു എന്ന് കരുതുന്നവരുമുണ്ട്. ബേക്കലില്‍ നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരത്തായാണ് അനന്തപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജാതിഭേദങ്ങളില്ലാതെ നിരവധി സഞ്ചാരികള്‍ അനന്തപുരം ക്ഷേത്രം കാണാനെത്തുന്നു. ഏകദേശം രണ്ടേക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു അനന്തപുരം ക്ഷേത്രവും തടാകവും.



Click it and Unblock the Notifications