ബേക്കലിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ബേക്കല്‍ ബീച്ച്. പ്രശാന്തസുന്ദരമായ കടല്‍ത്തീരത്ത് കളിക്കാനും ശാന്തമായ കടലില്‍ കുളിക്കാനുമായി നിരവധി പേരാണ് ഇവിടെ കുടുംബസമേതം എത്തിച്ചേരുന്നത്. സൂര്യാസ്തമയസമയത്ത് എങ്ങുനിന്നെന്നില്ലാത്ത സൗന്ദര്യമാണ് ബേക്കലില്‍ അനുഭവപ്പെടുന്നത്. മനോഹരമായ അസ്തമയക്കാഴ്ചകള്‍ കാണാനും ഇവിടെ സഞ്ചാരികളെത്തുന്നു.
അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയിക്കുന്നുണ്ട്. തദ്ദേശീയമായി ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് കടല്‍ കാറ്റേല്‍ക്കാന്‍ ഏറുമാടങ്ങള്‍ പോലുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്കായി ബീച്ചില്‍ ടോയ്‌ലറ്റുകളും മുള കൊണ്ടുള്ള മാലിന്യ കൂടകള്‍ ബീച്ചിലെമ്പാടും കാണാം. ബേക്കല്‍ ബീച്ചിനടുത്തായി ഒരു മത്സ്യബന്ധനഗ്രാമവുമുണ്ട്.



Click it and Unblock the Notifications