ബേക്കലില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് നീലേശ്വരത്തേക്ക്. നിരവധി ചരിത്രകഥകള്‍ പിണഞ്ഞുകിടക്കുന്ന നീലേശ്വരത്തിന് സാംസ്‌കാരികമായും കലാപരമായും ഒട്ടേറെ പെരുമകള്‍ പറയാനുണ്ട്. നീലകണ്ഠ, ഈശ്വര എന്നീ രണ്ടുപേരുകളില്‍ നിന്നാണ് നീലേശ്വരം എന്ന വാക്കിന്റെ ഉല്‍പ്പത്തി എന്നാണ് കരുതുന്നത്.
നീലേശ്വരം രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. നീലേശ്വരം കൊട്ടാരമാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. മന്ദംപുറത്തുകാവ് പോലുള്ള നിരവധി കാവുകളും ക്ഷേത്രങ്ങളും നീലേശ്വരത്ത് കാണാനുണ്ട്. യോഗയ്ക്കും പ്രകൃതിചികിത്സയ്ക്കും പേരുകേട്ട പ്രദേശം കൂടിയാണിത്.



Click it and Unblock the Notifications