Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബെര്‍ഹാംപൂര്‍

ബെര്‍ഹാംപൂര്‍ - ബ്രഹ്മാവിന്റെ വാസസ്ഥാനം

32

ബ്രിട്ടീഷുകാര്‍ നഗരത്തിന്‌ നല്‍കിയ പേരാണ്‌ ബെര്‍ഹാം പൂര്‍. നഗരത്തിന്റെ യതാര്‍ത്ഥ നാമത്തിലെ സംസ്‌കൃത സ്വാധീനം പ്രതിഫലിപ്പിക്കുന്നതിനായി അടുത്തിടെ ബ്രഹ്മപൂര്‍ എന്നായി പുനര്‍നാമകരണം ചെയ്‌തിരുന്നു. പേരിനെ ഭാരതീയ വത്‌കരിക്കാനുള്ള ശ്രമങ്ങള്‍ സ്‌പഷ്‌ടമാണെങ്കിലും ബെര്‍ഹാംപൂര്‍ എന്ന പേര്‌ ചില കാരണങ്ങളാല്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്‌. ബ്രഹ്മാവിന്റെ വാസസ്ഥാനം എന്നാണ്‌ ബ്രഹ്മപൂര്‍ എന്ന്‌ പദത്തിന്റെ അര്‍ത്ഥം. ഇപ്പോഴത്തെ നഗരത്തിന്റെ പേരിനെ സാധൂകരിക്കുന്ന നിരവധി ക്ഷേത്രങ്ങളും മതകേന്ദ്രങ്ങളും ഇവിടെയുണ്ട്‌. ബ്രഹ്മപൂരിലേക്കുള്ള തീര്‍ത്ഥാടനവും വിനോദ സഞ്ചാരവും സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ മികച്ച സംഭാവനയാണ്‌ നല്‍കുന്നത്‌.

ബെര്‍ഹാംപൂര്‍ -  പട്ടിന്റെ നഗരം

ഒറീസ്സയിലെ ഗന്‍ജം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബെര്‍ഹാം പൂര്‍ പട്ടിന്റെ നഗരമെന്നാണ്‌ അറിയപ്പെടുന്നത്‌. ഒറീസ്സയിലെ ഏറ്റവും പഴയതും വലുതുമായ നഗരങ്ങളില്‍ ഒന്നാണ്‌ ബെര്‍ഹാം പൂര്‍.ഇന്നത്തെ ബെര്‍ഹാംപൂരിന്റെ അതുല്യമായ അനുഭവങ്ങള്‍ക്ക്‌ കാരണമായിരിക്കുന്നത്‌ നഗരത്തിന്റെ ഇന്നലകളുടെ സംസ്‌കാരിക പശ്ചാത്തലമാണ്‌. ഇന്നത്തെ നഗരത്തെ രൂപപെടുത്തുന്നതില്‍ സ്വാധീനം ചെലുത്തിയ ഘടകങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന സ്‌മാരകമാണ്‌ ബെര്‍ഹാംപൂര്‍ പട്ട്‌ എന്നറിയപ്പെടുന്ന ഇവിടുത്തെ പട്ട്‌ സാരികള്‍. കൈത്തറി വില്‍പനശാലകളും ആഭരണ ശാലകളും നഗരത്തില്‍ നിറയെ ഉണ്ട്‌.

ബെര്‍ഹാംപൂര്‍ - മറ്റെങ്ങും കാണാനാവാത്ത കടല്‍തീരങ്ങള്‍ ഇതിന്‌ മുമ്പുണ്ടാകാത്ത അനുഭവമായിരിക്കും കടല്‍ത്തീര പ്രേമികള്‍ക്ക്‌ ബെര്‍ഹാംപൂര്‍ നല്‍കുക. ബെര്‍ഹാംപൂരിലെ ക്ഷേത്രങ്ങള്‍, സംസ്‌കാരം, വിഭവങ്ങള്‍ എന്നിവയെല്ലാം വേറിട്ടു നില്‍ക്കുന്നവയാണ്‌. കടലോരത്തെ മനോഹരമായ അനവധി ദിനങ്ങളാണ്‌ ബെര്‍ഹാംപൂര്‍ നല്‍കുന്നത്‌. സഞ്ചാരികള്‍ക്ക് ഈ യാത്ര സ്വപ്‌നങ്ങളിലേയ്‌ക്കുള്ള കവാമായി  അനുഭവപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.  

ബെര്‍ഹാംപൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പ്രകൃതിയാല്‍ അനുഗൃഹീതമായ ബെര്‍ഹാംപൂരില്‍ വിനോദ സഞ്ചാരം സമ്പന്നമാണ്‌. നിരവധി ക്ഷേത്രങ്ങള്‍ കാണപ്പെടുന്ന ബെര്‍ഹാംപൂരിനെ ക്ഷേത്ര നഗരമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ബങ്കേശ്വരി കുളട, നാരായണി, മഹേന്ദ്രഗിരി, മാ ബുദ്ധി തകുരാണി ക്ഷേത്രം, തരതാരിണി ക്ഷേത്രം, ബുഗുഡ ബിരാണ്‍ചിനാരായണ്‍ ക്ഷേത്രം, ബാലകുമാരി ക്ഷേത്രം, മന്ത്രിദിസിദ്ധ ഭൈരവി ക്ഷേത്രം എന്നിവ ഈ മേഖലയിലെ ചില പ്രശസ്‌ത ക്ഷേത്രങ്ങളാണ്‌. സന്ദര്‍ശകരേറെയെത്തുന്ന ചൂട്‌ നീരുറവയാണ്‌ തപ്‌തപാനി. ബെര്‍ഹാംപൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുരാതന കടല്‍ത്തീരമാണ്‌ ആര്യപള്ളി ബീച്ച്‌.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

പ്രസന്നമായ കാലാവസ്ഥയുള്ള ഒക്‌ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

എങ്ങനെ എത്തിച്ചേരാം

റോഡ്‌, റെയില്‍, വായുമാര്‍ഗം ഇന്ത്യയിലെ മറ്റ്‌ നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ ബെര്‍ഹാംപൂര്‍. സമീപത്തുള്ള വിമാനത്താവളം ഭുവനേശ്വര്‍ ആണ്‌. ബെര്‍ഹാംപൂരുമായി റോഡ്‌, റെയില്‍വെ മാര്‍ഗം ഭുവനേശ്വര്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു.

ബെര്‍ഹാംപൂര്‍ പ്രശസ്തമാക്കുന്നത്

ബെര്‍ഹാംപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബെര്‍ഹാംപൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബെര്‍ഹാംപൂര്‍

  • റോഡ് മാര്‍ഗം
    ബെര്‍ഹാംപൂരില്‍ മികച്ച റോഡുകളാണ്‌ ഉള്ളത്‌. ഭുവനേശ്വറിലേക്ക്‌ വിമാനമാര്‍ഗം എത്തി അവിടെ നിന്നും റോഡ്‌ വഴി ബെര്‍ഹാംപൂരിലെത്തിച്ചേരാം. ഭുവനേശ്വരില്‍ നിന്ന്‌ രണ്ടര മണിക്കൂര്‍ ദൂരമാണ്‌ ഇവിടേയ്‌ക്കുള്ളത്‌. ബെര്‍ഹാംപൂരിലേക്ക്‌ പുരിയില്‍ നിന്നും 3 മണിക്കൂര്‍ ദൂരമുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കിഴക്കന്‍ തീര റെയില്‍വെ ശൃംഖലയുടെ ഭാഗമായ ബെര്‍ഹാംപൂര്‍ രാജ്യത്തെ മറ്റ്‌ നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു. കൊല്‍ക്കത്ത-ചെന്നൈ ട്രയിനുകള്‍ നിര്‍ത്തുന്ന പ്രധാനസ്റ്റേഷനാണ്‌ ബെര്‍ഹാംപൂര്‍. ഒറീസ്സയിലെ നിരവധി സ്ഥലങ്ങള്‍ കാണാന്‍ മികച്ച മാര്‍ഗം റയില്‍വെ ആണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബെര്‍ഹാംപൂരിലേക്കെത്താന്‍ വിമാനമാര്‍ഗം ഭുവനേശ്വരില്‍ ഇറങ്ങുന്നതാണ്‌ എളുപ്പം. രാജ്യത്തെ എല്ലാ നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന വിമാനത്താവളമാണ്‌ ഇവിടം. ഇന്ത്യന്‍ എയര്‍ലൈന്‍സ്‌, ഇന്‍ഡിഗോ ഉള്‍പ്പടെ പ്രധാന എയര്‍ലൈനുകള്‍ ഇവിടെ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ബെര്‍ഹാം പൂരില്‍ നിന്നും ഭുവനേശ്വരിലേയ്‌ക്ക്‌ റോഡ്‌, റെയില്‍ മാര്‍ഗം വളരെ എളുപ്പം എത്തിച്ചേരാം
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri