പതിമൂന്നാം നൂറ്റാണ്ടില്‍ ഹൊയ്‌സാലരുടെ ഭരണകാലത്താണ് ലക്ഷ്മി നാരായണ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഭദ്രാവതിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ഇത്. വിഷ്ണുവര്‍ദ്ധന്റെ പൗത്രനായിരുന്ന വീര നരസിംഹനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നക്ഷത്രശൈലിയില്‍ പണിതീര്‍ത്തിരിക്കുന്ന ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. നാലാമത്തെ അവതാരമായ നരസിംഹരൂപത്തിലാണ് വിഷ്ണു ഇവിടെ. ശ്രീകൃഷ്ണന്‍, പുരുഷോത്തമന്‍, ഗണപതി, ശാരദാംബ തുടങ്ങിയ മൂര്‍ത്തികളുടെ വിഗ്രഹങ്ങളും ഇവിടെ കാണാം.
മൂന്ന് ഗോപുരങ്ങളുള്ള ഈ ക്ഷേത്രത്തിന് ത്രിക്കുടച്ചാല്‍ എന്നൊരു പേരുകൂടിയുണ്ട്. ചുറ്റുമതിലിന് സമീപത്തായി ധ്വജസ്തംഭവും പീഠത്തില്‍ ഉറപ്പിച്ച നിലയില്‍ കരിങ്കല്‍ത്തൂണും കാണാം. ഹൊയ്‌സാല നിര്‍മാണശൈലിയില്‍ മനോഹരമായ കൊത്തുപണികളും ചിത്രരചനകളും ക്ഷേത്രത്തില്‍ കാണാം. കര്‍ണാടക പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ലക്ഷ്മി നാരായണ ക്ഷേത്രം ഇപ്പോള്‍.



Click it and Unblock the Notifications