ബോജേശ്വര്‍ ക്ഷേത്രത്തോട് ചേര്‍ന്നാണ് ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെയും അപൂര്‍ണ്ണമായ ക്ഷേത്രമുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും മൂന്ന് തീര്‍ത്ഥങ്കരന്മാരുടെ ശില്പങ്ങളുണ്ട്. ഇതില്‍ എടുത്ത് പറയേണ്ടത് ഭീമാകാരമായ, 20 അടി ഉയരമുള്ള മഹാവീരന്‍റെ പ്രതിമയാണ്.
മറ്റ് രണ്ട് പ്രതിമകള്‍ പാര്‍ശ്വനാഥന്‍റെയാണ്. ചതുരാകൃതിയിലാണ് ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം. ഒരു പ്രിതമയുടെ ചുവടെ ബോജ രാജാവിന്‍റെ പേര് പ്രതിപാദിക്കുന്ന ലിഖിതമുണ്ട്. ഇതേ ക്ഷേത്രത്തില്‍ തന്നെ ഭക്തമാരസ്തോത്ര എന്ന കൃതി എഴുതിയ ആചാര്യ മാതുംഗന്‍റെ ശ്രീകോവിലുമുണ്ട്.



Click it and Unblock the Notifications