ഭോപ്പാല്‍ ടൂറിസത്തിലെ ഏറ്റവും പ്രശസ്തമായ പേരുകളില്‍ ഒന്നാണ് ബിര്‍ള മ്യൂസിയം. മധ്യപ്രദേശിന്റെ സാംസ്‌കാരിക പാരമ്പര്യം വ്യക്തമാകണമെങ്കില്‍ ബിര്‍ള മ്യൂസിയത്തില്‍ എത്തിയാല്‍ മതി. മധ്യപ്രദേശിന്റെ ചരിത്രം വിവരിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെപ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു. പാലിയോതിക്, നിയോലിതിക് കാലത്തെ സാമഗ്രികളടക്കം ചരിത്രപ്രേമികള്‍ക്ക് കാണാനുള്ളതെല്ലാം ഇവിടെ കിട്ടും.
ഏഴുമുതല്‍ 13 വരെയുളള നൂറ്റാണ്ടുകളിലെ കല്‍ശില്‍പങ്ങളാണ് ഇവിടത്തെ മറ്റൊരു പ്രധാന കാഴ്ച. രണ്ടാം നൂറ്റാണ്ടിലെ നാണയങ്ങളും എഴുത്തുകളും ഇവിടെ കാണാം. ഭോപ്പാലിലെത്തുന്ന സഞ്ചാരികള്‍ ബിര്‍ള മ്യൂസിയം കാണാതെ മടങ്ങില്ല എന്നുറപ്പ്.



Click it and Unblock the Notifications