ഭോപ്പാലിന്റെ നിര്‍മാണകലയിലെ അടയാളം എന്നുവേണമെങ്കില്‍ മോതി മസ്ജിദിനെ വിളിക്കാം. ഭോപ്പാലിനെ മാത്രമല്ല, ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുമായും മോതി മഹല്‍ അത്രയധികം ബന്ധപ്പെട്ടിരിക്കുന്നു. 1860 ലാണ് ഈ കെട്ടിടം പണിതീര്‍ത്തത്. അതിശയം എന്നുപറയട്ടെ, അന്നത്തെ ഭരണാധികാരിയായിരുന്ന സിക്കന്ദര്‍ ബീഗം എന്ന സ്ത്രീയാണ് മോത്തി മഹല്‍ പണിയാന്‍ കല്‍പന കൊടുത്തത്.
ദില്ലിയിലെ ജുമാ മസ്ജിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് മോതി മഹലിന്റെ നിര്‍മാണം. ചെറുതാണെങ്കിലും നിരവധി ആളുകള്‍ മോത്തി മഹല്‍ കാണാനെത്തുന്നു. കടും ചുവപ്പ് നിറത്തിലുള്ള മിനാരങ്ങളാണ് മോതി മഹലിന്റെ പ്രധാ ആകര്‍ഷണം.



Click it and Unblock the Notifications