1902ല്‍ രാജാ ഗംഗ സിങ് പണികഴിപ്പിച്ചതാണ് ചുവന്നകല്ലില്‍ തീര്‍ത്ത ഈ വിസ്മയം. തന്റെ പിതാവായ കിങ് ലാല്‍ സിങിന്റെ ഓര്‍മ്മയ്ക്കായിട്ടാണത്രേ രാജാവ് ഈ കൊട്ടാരം പണിതത്. രജപുത്, മുഗള്‍, യൂറോപ്യന്‍ വാസ്തുശൈലികള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഈ കൊട്ടാരത്തിന്റെ ഡിസൈന്‍ ഉണ്ടാക്കിയത് സര്‍ സ്വിന്‍ടണ്‍ ജേക്കബ് എന്ന ശില്‍പിയാണത്രേ.
ചിത്രപ്പണികളുള്ള ജാലകങ്ങളും ബാല്‍ക്കണികളുമാണ് കൊട്ടാരത്തെ മനോഹരമാക്കുന്നത്. പൂന്തോട്ടവും പീലിവിടര്‍ത്തിയാടുന്ന മയിലുകളും കൊട്ടാരത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു. ബിക്കാനീര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ കൊട്ടാരമായി. ബസിലോ, ടാക്‌സികളിലോ ഇവിടെയെത്താം. എല്ലാവദിവസം കാലത്ത് 10 മുതല്‍ വൈകീട്ട് 9വരെയാണ് കൊട്ടാരത്തിലെ സന്ദര്‍ശനസമയം.



Click it and Unblock the Notifications