ഗംഗാ നദീതീരത്ത്, കനൗജ് റോഡിലാണ് ബ്രഹ്മവര്‍ത്ത് ഗാട്ട്. ചരിത്രപരവും, മതപരവുമായ പ്രാധാന്യമുള്ള സ്ഥലമാണിത്. ഐതിഹ്യമനുസരിച്ച് ബിതൂരിനെ തന്‍റെ വാസസ്ഥാനമായി തെരഞ്ഞെടുത്ത ബ്രഹ്മാവ് ഇവിടെ വച്ചാണ് മാനവരാശിക്ക് ജന്മം നല്കിയത്. ഈ സ്ഥലം അതിനാല്‍ ബ്രഹ്മവര്‍ത്ത അല്ലെങ്കില്‍ ബ്രഹ്മാവിന്‍റെ ഇരിപ്പിടം എന്ന പേരില്‍ അറിയപ്പെടുന്നു. ബ്രഹ്മാവ് ഇവിടെ ഒരു ശിവലിംഗവും സ്ഥാപിച്ചു. ഇത് ബ്രഹ്മേശ്വര്‍ മഹാദേവ എന്ന പേരില്‍ ഇന്ന് ആരാധിക്കപ്പെടുന്നു. ഇവിടെ സൂക്ഷിച്ചിരിക്കുന്ന ഒരു കുതിരയുടെ നഖം വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. ബ്രഹ്മാവിന്‍റെ കുതിരയുടെ നഖമാണ് ഇതെന്നാണ് വിശ്വാസം.



Click it and Unblock the Notifications