ബെത്വ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബെത്വ ഗ്രാമത്തിന് മനോഹാരിതക്കൊപ്പം നിരവധി ചരിത്ര കഥകളും പറയാനുണ്ട്. ഛന്ദേരിയില്‍ നിന്ന് 71 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. പ്രമുഖ തീര്‍ഥാടന കേന്ദ്രം കൂടിയായ ഇവിടെ അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന വിഷ്ണുവിന്‍െറ ദശാവതാര പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങളടക്കം നിരവധി ചരിത്ര പ്രാധാന്യമുള്ള വസ്തുക്കള്‍ കണ്ടത്തിയിരുന്നു.
ഗുപ്ത രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ചതെന്ന് കരുതുന്ന വരാഹ പ്രതിഷ്ഠ ക്ഷേത്രത്തിലെ വേറിട്ട കൊത്തുപണികള്‍ അപൂര്‍വ കാഴ്ചയാകും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന കീര്ത്തിവര്മന് നിര്‍മിച്ച കീര്ത്തിഗിരി കൊട്ടാരമാണ് മറ്റൊരു കാഴ്ച.
ജൈനകാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന കൊത്തുപണികള്‍ നിറഞ്ഞ കല്ലുകളും ഇവിടെ നിന്ന് കണ്ടത്തിയിട്ടുണ്ട്. മഹാവീര്‍ വന്യമൃഗ സങ്കേതത്തില്‍ സമ്പന്നമായ ജീവജാലങ്ങളും ജൈവ സമ്പത്തുമുണ്ട്.