മതപരമായും ചരിത്രപരമായും ഏറെ പ്രധാന്യമുള്ളതാണ് ഛന്ദേരി നഗരത്തില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ ഉര്‍വശി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഓള്‍ഡ് ഛന്ദേരി. ബുദ്ധി ഛന്ദേരി എന്നും അറിയപ്പെടുന്ന ഈ സ്ഥലത്തെ കുറിച്ച് പുരാണങ്ങളിലും ഛരിത്രത്തിലും പരാമര്‍ശങ്ങളുണ്ട്.
ജൈനസംസ്കാരത്തിന്‍െറ പ്രധാനകേന്ദ്രങ്ങളിലൊന്നായ ഇവിടെയാണ് പര്‍വാര്‍ ജൈന്‍ സമുദായത്തിന്‍െറ ഉല്‍ഭവം. ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ നിര്‍മിച്ച നിരവധി ജൈനക്ഷേത്രങ്ങള്‍ കാണാന്‍ തീര്‍ഥാടനം നടത്താനും ജൈനമതസ്ഥരും മറ്റു സഞ്ചാരികളും ധാരാളമായി എത്താറുണ്ട്.



Click it and Unblock the Notifications