ഛന്ദേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ വിന്ധ്യാചല്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരം വേട്ടക്കിറങ്ങുന്ന രാജാക്കന്‍മാര്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്നതാണ്. മൂന്ന് നിലകളിലായ കൊട്ടാരം 1965ല്‍ ദേവി സിംഗ് ബുണ്ടേലയുടെ കാലത്താണ് നിര്‍മിച്ചത്. 1433ല്‍ ഹോഷുംഗ് ഷാ ഗോറിയുടെ ഭരണകാലത്ത് മാലിക് ഹൈവത് നിസാം എന്നയാള്‍ നിര്‍മിച്ച കുളം കൊട്ടാരത്തിന്‍െറ ഭംഗിക്ക് മാറ്റുകൂട്ടുന്നു.
കൊട്ടാരത്തോട് ചേര്‍ന്ന് രാവ്താ രാജാക്കന്‍മാരുടെ കുലദേവതാ ക്ഷേത്രവുമുണ്ട്. കൊട്ടാരവും പച്ചപുതച്ച പരിസരവും കുളവുമെല്ലാം ചേര്‍ന്നുള്ള ഈ മനോഹരപ്രദേശം അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.



Click it and Unblock the Notifications