ബെറിനാഗ് ഗ്രാമത്തിലാണ് പാന്പുകളെ പൂജിക്കുന്ന ഈ ക്ഷേത്രം. മരങ്ങള്‍ക്കും മലയിടുക്കുകള്‍ക്കുമിടയിലാണ് ഈ മനോഹര കേന്ദ്രം. പതിനാലാം നൂറ്റാണ്ടില്‍ ഇവിടെ വാസമുറപ്പിക്കാനെത്തിയ മഹാരാഷ്ട്രയില്‍ നിന്നുള്ള പാന്ത് ബ്രാഹ്മണര്‍ വിവിധ നിറങ്ങളിലുള്ള ധാരാളം പാന്പുകളെ ഇവിടെ കണ്ടു. പാന്പുകള്‍ക്കായ് ഒരു ക്ഷേത്രം പണിയാന്‍ അവര്‍ തീരുമാനിച്ചു. നാഗമന്ദിരം എന്ന് അതിന് പേരുമിട്ടു. ഇതാണ് നാട്ടുമൊഴി. മറ്റൊരു വിശ്വാസ പ്രകാരം, കാളിയമര്‍ദ്ദനത്തിന് ശേഷം യമുനാനദി വിട്ടുപോകാന്‍ കാളിനാഗത്തെ ഭഗവാന്‍ കൃഷ്ണന്‍ അനുവദിച്ചു. കാളിയനോടൊപ്പം അവിടം വിട്ട നാഗങ്ങളാണ് ഇവിടെ എത്തിയതെന്നും വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications