ഭുവനേശ്വറിനടുത്തുള്ള ഗ്രാമത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 1350 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണിത്. ശിവനെയാണ് മുഖ്യമായും പൂജിക്കുന്നതെങ്കിലും മുപ്പത്തിമുക്കോടി ദൈവങ്ങളുടെ ആവാസമന്ദിരമാണിതെന്ന് കരുതുന്നു. ഇടുങ്ങിയ ഒരു ഗുഹയിലൂടെ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക് മനോഹരമായ് കൊത്തിയുണ്ടാക്കിയ ധാരാളം ദേവവിഗ്രഹങ്ങള്‍ കാണാം.
ഗംഗോലിഹാത് പട്ടണത്തിന് ഏകദേശം 16 കിലോമീറ്റര്‍ വടക്ക്, കിഴക്ക് ഭാഗത്തായിട്ടാണ് ഈ ക്ഷേത്രം. ഇവിടെനിന്ന് രാജരംഭ, പഞ്ചചുലി, നന്ദദേവി, നന്ദാഘട്ട് എന്നീ കൊടുമുടികളുടെ മോഹനമായ കാഴ്ച കാണാം. വടക്കെ ഇന്ത്യയിലെ നാല് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ചാര്‍ ധാമിനൊപ്പമാണ് ചില വിശ്വാസികളുടെ മനസ്സില്‍ ഈ ക്ഷേതത്തിന്‍റെ സ്ഥാനം.



Click it and Unblock the Notifications