ചിക്കമംഗളൂര്‍ ടൗണില്‍നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് അയ്യങ്കരെ തടാകത്തിലേക്ക്. സമയം അനുവദിക്കുമെങ്കില്‍ ചിക്കമംഗളൂരിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടമാണ് അയ്യങ്കരെ തടാകം. മനോഹരമായ കാലാവസ്ഥയില്‍ പ്രകൃതിഭംഗിയാര്‍ന്ന ചുറ്റുപാടുകളുമായി നിലകൊള്ളുന്ന അയ്യങ്കരെ തടാകം കര്‍ണാടകയിലെ രണ്ടാമത്തെ വലിപ്പമേറിയ തടാകമാണ്. ജലസേചന സൗകര്യങ്ങള്‍ക്കായി പന്ത്രണ്ടാം നൂറ്റാണ്ടിലാണ് അയ്യങ്കരെ തടാകത്തിന്റെ നിര്‍മാണം. പിരമിഡ് ആകൃതിയിലുള്ള സമീപത്തെ മലയാണ് അയ്യങ്കരെ തടാകത്തില്‍നിന്നു നോക്കിയാല്‍ കാണാവുന്ന മനോഹരമായ ഒരു കാഴ്ച.
സൂര്യോദയവും അസ്തമനവും കാണാന്‍ വളരെയേറെ പ്രസിദ്ധമാണ് അയ്യങ്കരെ തടാകം. സഞ്ചാരികള്‍ക്ക് ഇവിടെ ക്യാംപ് ചെയ്യാനും മീന്‍ പിടിക്കാനും മറ്റുമുള്ള സൗകര്യങ്ങളുണ്ട്. അയ്യങ്കരെ തടാകത്തിലെത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ടുന്ന ഒരിടമാണ് ശകുനി രംഗനാഥ ക്ഷേത്രം. 21560 ഹെക്ടര്‍ കൃഷിസ്ഥലത്ത് അയ്യങ്കരെ തടാകത്തില്‍ നിന്നും ജലസേചനം നടത്തുന്നതായാണ് കണക്കുകള്‍.



Click it and Unblock the Notifications