ബന്‍ബീര്‍ കി ദീവാറിന്റെ കിഴക്കേ അറ്റത്തായിട്ടാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ചരിത്രത്തിലും പുരാവസ്തുക്കളിലും താല്‍പര്യമുള്ളവര്‍ സന്ദര്‍ശിച്ചിരിക്കേണ്ടുന്ന സ്ഥലമാണിത്. പഴക്കംചെന്ന ഉപകരണങ്ങള്‍, ചിത്രങ്ങള്‍, ശില്‍പങ്ങള്‍, എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. രജപുത്താന ഭരണകാലത്തും അതിന് മുമ്പേയുള്ള മൗര്യ, ഗുപ്ത കാലഘട്ടത്തിലുമുള്ള വസ്തുക്കളുമുണ്ട് ഇവിടെ. ഗുപ്ത, മൗര്യ കാലഘട്ടങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഏറെയും ഹിന്ദുമതം, ബുദ്ധമതം എന്നിവയുമായി ബന്ധപ്പെട്ടതാണ്.



Click it and Unblock the Notifications