ചിറ്റോര്‍ഗഡില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗ്രിയെന്ന സ്ഥലം മൗര്യന്‍ ഭരണകാലത്തെ പ്രമുഖ നഗരമായിരുന്നു. ഭൈരാച്ച് നദിയുടെ തീരത്താണ് ഈ സ്ഥലം. മധ്യാമികയെന്ന പേരിലാണ് പുരാതനകാലത്ത് ഈ സ്ഥലം അരിയപ്പെട്ടിരുന്നതത്രേ. മൗര്യ, ഗുപ്ത ഭരണകാലങ്ങളിലായിരുന്നു നഗ്രിയുടെ സുവര്‍ണകാലം. പിന്നീട് ചരിത്രകാരന്മാര്‍ നടത്തിയ പഠനങ്ങളിലും ഉല്‍ഖനനങ്ങൡും പുരാതനസംസ്‌കാരങ്ങളെക്കുറിച്ചുള്ള ഏറെ വിവരങ്ങള്‍ ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്. ഹിന്ദുമതം, ബുദ്ധമതം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ളത്. ഉല്‍ഖനനത്തിനിടെ ടെറാക്കോട്ട ഓടുകള്‍കൊണ്ട് അലങ്കരിച്ച ഒരു സ്തൂപം ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.



Click it and Unblock the Notifications