രജപുത് രാജാവായിരുന്ന രാജാ മഹാറാണ കുംഭ അധികാരത്തിലിരുന്നകാലത്ത് കഴിഞ്ഞിരുന്ന കൊട്ടാരമാണിത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം പണിതത്. ഇന്ത്യയിലെതന്നെ മനോഹരമായ കൊട്ടാരങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. രജപുത്താനവാസ്തുവിദ്യാശൈലിയില് തീര്‍ത്ത ഈ കൊട്ടാരം കാണാന്‍ അനേകമാളുകളെത്താറുണ്ട്. ഈ കൊട്ടാരത്തിന് ഭൂഗര്‍ഭ അറകളുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശത്രുക്കള്‍ കൊട്ടാരം കീഴടക്കുമ്പോള്‍ അവരാല്‍ അപമാനിതരാവാതിരിക്കാനായി രാജസ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ഈ അറകളിലായിരുന്നുവത്രേ. റാണി പത്മിനിയും മറ്റ് രാജസ്ത്രീകളും ഇവിടെ ജീവത്യാഗം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. ജൗഹാറെന്നാണ് രാജസ്ത്രീകള്‍ ആത്മാഭിമാനം രക്ഷിക്കാനായി നടത്തുന്ന ഈ ആത്മഹത്യയ്ക്ക് പറയുന്ന പേര്. ശിവന്റെ പ്രതിഷ്ഠയുള്ളൊരു ക്ഷേത്രം കൊട്ടാരത്തിനടുത്തുണ്ട്. എല്ലാദിവസവും സഞ്ചാരികള്‍ക്കായി ഇവിടെ ലൈറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിക്കാറുണ്ട്.