വടക്ക് കിഴക്കന്‍ ഇന്ത്യയിലെ മറ്റ് ഗോത്ര സമൂഹങ്ങളെ പോലെ തന്നെ ചുരാചന്ദ്പൂരിലെയും ജനങ്ങള്‍ കരകൗശലത്തൊഴിലുകളിലും, നാടന്‍ കലകളിലും വിദഗ്ദരാണ്. മുളയുത്പന്നങ്ങളും, നെയ്ത്തുല്പന്നങ്ങളുമാണ് ഇവിടുത്തെ പ്രധാന വില്പന വസ്തുക്കള്‍. ചുരാചന്ദ്പൂര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നവര്‍ അവിടുത്തെ വര്‍ണ്ണപകിട്ടാര്‍ന്ന കരകൗശല ഉത്പന്നങ്ങള്‍ വാങ്ങാന്‍ മടികാണിക്കാറില്ല.
ന്യൂ ബസാര്‍, ഓള്‍ഡ് ബസാര്‍ എന്നിവിടങ്ങളില്‍ ആകര്‍ഷകമായ മുളയിലും, തടിയിലും തീര്‍ത്ത ഉത്പന്നങ്ങളുണ്ട്. ഓള്‍ഡ് ബസാറിന് സെന്‍ഹാങ്ങ് ബസാര്‍ എന്നും പേരുണ്ട്. ഇവിടെ ലഭിക്കുന്ന ഷാളുകള്‍ ഗുണമേന്മയിലും, ഈടുനില്പിലും ഏറെ പേര് കേട്ടതാണ്. ഇവിടെ വില്‍ക്കപ്പെടുന്ന പ്രധാന ഉത്പന്നവും ഷാളുകളാണ്.
വിവിധയിനം കരകൗശല വസ്തുക്കള്‍ വില്ക്കപ്പെടുന്ന കരകൗശല മാര്‍ക്കറ്റും ചുരാചന്ദ്പൂരിലുണ്ട്. ഇവിടുത്തെ പ്രത്യേകതയെന്നത് വില്പനക്കുള്ള ഭൂരിപക്ഷം വസ്തുക്കളും തദ്ദേശീയരായ ജനങ്ങള്‍ നിര്‍മ്മിച്ചതാണ് എന്നതാണ്. യാത്രയുടെ ഓര്‍മ്മക്കായി വസ്തുക്കള്‍ വാങ്ങാന്‍ പറ്റിയ സ്ഥലമാണ് ഹാന്‍ഡിക്രാഫ്റ്റ്സ് മാര്‍ക്കറ്റ്.



Click it and Unblock the Notifications