ചുരാചന്ദ്പൂര്‍ നഗരത്തിന് ജീവന്‍ പകരുന്ന ഒന്നാണ് ഖുഗ ഡാം. വൈദ്യുതോത്പാദനം, ജലസേചനം എന്നിവ ലക്ഷ്യമാക്കി നിര്‍മ്മിച്ച ഡാം ഒരു പ്രമുഖ സന്ദര്‍ശന കേന്ദ്രം കൂടിയാണ്. തദ്ദേശവാസികളുടെ ഒരു പ്രധാന പിക്നിക് കേന്ദ്രമാണിത്. ഒരു കൃത്രിമ തടാകത്തിന്‍റെ സ്ഥാനത്താണ് ഈ ഡാം നിര്‍മ്മിച്ചത്.
1983 ല്‍ നിര്‍മ്മിച്ച ഡാമിന്‍റെ അവസ്ഥ പിന്നീട് മോശമാവുകയും, 2002 ല്‍ വീണ്ടും പരിഷ്കരിക്കുകയും ചെയ്തു. 2010 ല്‍ സോണിയ ഗാന്ധിയാണ് നവീകരിച്ച ഡാമിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
2.5 ബില്യനായിരുന്നു ഖുഗ ഡാമിന്‍റെ നിര്‍മ്മാണച്ചിലവ്. 38 മീറ്റര്‍ ഉയരവും, 230 മീറ്റര്‍ വീതിയും ഇതിനുണ്ട്. മാതാ ഗ്രാമത്തോട് അടുത്തുള്ള ഡാം നഗരത്തിന്‍റെ സാമ്പത്തിക വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്നു. ചുരാചന്ദ്പൂരിന്റെ ഇന്ന് കാണുന്ന വളര്‍ച്ചക്ക് പിന്‍ബലമായ പ്രധാന ശക്തി ഈ ഡാമാണ് എന്നാണ് വിശ്വാസം.



Click it and Unblock the Notifications