ങ്ഗലോയ് വെള്ളച്ചാട്ടം പെട്ടന്ന് ശ്രദ്ധ നേടിയ ഒന്നാണ്. ചുരാചന്ദ്പൂരില്‍ കണ്ടിരിക്കേണ്ടുന്ന ഒന്നാണ് ഈ വെള്ളച്ചാട്ടം. ങ്ഗലോയ് ഗ്രാമത്തിലെ ഇടതൂര്‍ന്ന പച്ചപ്പുകള്‍ക്കിടയിലാണ് ഈ മനോഹരമായ കാഴ്ച. ങ്ഗലോയ് മൂള്‍ എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.
ചുരാചന്ദ്പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ടാക്സിയിലും, ബസിലും ഇവിടെ എത്തിച്ചേരാം. ഇവിടേക്ക് ഏറെ സന്ദര്‍ശകരെത്തുന്നതിനാല്‍ മികച്ച ഗതാഗത സൗകര്യങ്ങളുമുണ്ട്. അധികം സമയം അവിടെ ചെലവഴിക്കാനില്ലെങ്കില്‍ ഒറ്റ ദിവസം കൊണ്ട് പോയി മടങ്ങാം. ഏതാനും മണിക്കൂര്‍ നേരത്തെ യാത്ര മതി എന്‍ഗാലോയിലെത്തി മടങ്ങാന്‍.
ശാന്തസുന്ദരമായ ഗ്രാമത്തിലൂടെ യാത്ര ചെയ്ത് മനോഹാരിതയാര്‍ന്ന വെള്ളച്ചാട്ടത്തിനരികിലെത്താം. ഏറെ നേരം ഈ കാഴ്ച കണ്ട് ഇവിടെ ചെലവഴിക്കുന്നവരുണ്ട്. വെള്ളച്ചാട്ടത്തിന്‍റെ സ്വരവും, പ്രസന്നസുന്ദരമായ അന്തരീക്ഷവും ഇവിടം ആകര്‍ഷകമാക്കുന്നു.



Click it and Unblock the Notifications