കട്ടക്ക് നഗരത്തില്‍ നിന്നും 136 കിലോമീറ്റര്‍ അകലെ 796 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന വന്യജീവി സങ്കേതമാണ് സതകോസ്യ ഗോര്‍ജ് വന്യജീവി സങ്കേതം.1976 ല്1 നിലവില്‍ വന്ന ഈ വന്യജീവി സങ്കേതത്തിന് സതകോസ്യ ബസിപ്പള്ളി സാന്‍ച്യറി എന്നും വിളിപ്പേരുണ്ട്.പ്രകൃതിസ്നേഹികള്‍ക്ക് മഹാനദിക്കരയിലുള്ള ഈ വന്യജീവിസങ്കേതം ഏറെ ഇഷ്ടമാകുമെന്നുറപ്പ്.കാലങ്ങളായി നദി ഒഴുകു രൂപംകൊണ്ട മലയിടുക്കിലാണ് ഈ പ്രദേശം. വത്യസ്തമായ സസ്യജന്തുജാലങ്ങളാണ് ഇവിടെയുള്ളത്.ഇലപൊഴിയും മരങ്ങള്‍ നിറഞ്ഞ കാട്ടില്‍ കടുവ പുള്ളിപ്പുലി ,ആന, കൃഷ്ണമൃഗം,സാമ്പ,കാട്ടുപോത്ത് ,നിലഗായ് മാന്‍,തുടങ്ങി വിവിധ വന്യജീവികളുണ്ട്.വിവിധതരം പക്ഷികളും ആമകളും ഉരഗങ്ങളും വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളുമടക്കം വത്യസ്ത വന്യജീവികളും ഇവിടെയുണ്ട്. വന്യജീവി സങ്കേതത്തിനുള്ളില്‍ ഇവിടെ സഞ്ചാരികള്‍ക്ക് ട്രക്കിംഗിനുള്ള സൌകര്യവുമുണ്ട്. സാഹസിക അനുഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഘോരവനത്തില്‍ ഒരു ട്രക്കിംഗുമാകാം.



Click it and Unblock the Notifications