സഞ്ചാരികളുടെ പ്രധാന ഷോപ്പിംഗ് കേന്ദ്രമാണ് ഡല്‍ഹൌസിയില്‍ നിന്നും 2 കി മീ അകലെ ബക്രോട ഹില്‍സിലായുള്ള തിബറ്റന്‍ ഹാന്റി ക്രാഫ്റ്റ് സെന്റര്‍. തിബറ്റന്‍ കലാ ശൈലികള്‍ പ്രതിഫലിക്കുന്ന ഒട്ടേറെ കരകൌശല വസ്തുക്കള്‍ സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ സാധിക്കും. വിവിധതരം ആഭരണങ്ങള്‍, മെമെന്റൊകള്‍, ചൈനീസ് വസ്തുക്കള്‍ എന്നിവ ഇവിടെ നിന്നും വാങ്ങാം.കൂടാതെ തിബറ്റന്‍ ഹാന്‍ഡ് ലൂംസ് ഉത്പന്നങ്ങള്‍,കയറ്റു പായകള്‍ എന്നിവയും ഇവിടെ കിട്ടും. ഏതാണ്ട് രണ്ടു മണിക്കൂര്‍ സമയത്തോളം യാത്രികര്‍ ഇവിടെ ഷോപ്പിംഗിനായി ചെലവഴിക്കാറുണ്ട്. നഗരത്തില്‍ നിന്നും ടാക്സിയൊ ബസോ പിടിച്ചോ അതുമല്ലെങ്കില്‍ കാല്‍നടയായോ ഇവിടെയെത്താം.



Click it and Unblock the Notifications