ദില്ലിയിലെ അതിവേഗ തീവണ്ടി ഗതാഗതമാര്‍ഗ്ഗമാണ് ദില്ലി മെട്രോ ന്നറിയപ്പെടുന്ന ദില്ല മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം. 2002 ഡിസംബര്‍ 24നാണ് മെട്രോ സര്‍വ്വീസ് തുടങ്ങിയത്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഭൂഗര്‍ഭ റെയില്‍വേ ഗതാഗതമാര്‍ഗ്ഗമാണ്. ആദ്യത്തെ ഭൂഗര്‍ബ്ബ റെയില്‍വേ ഗതാഗതമാര്‍ഗ്ഗമായ കല്‍ക്കത്ത മെട്രോയെക്കാളും കൂടുതല്‍ ദൈര്‍ഘ്യത്തില്‍ ഭൂമിക്കടിയിലും ഉപരിതലത്തിലുമായുള്ള പാത ദില്ലി മെട്രോയ്ക്കുണ്ട്. 1960ലെ ദില്ലി മാസ്റ്റര്‍ പ്ലാനിലായിരുന്നു ദില്ലി മെട്രോയെന്ന ആശയം വന്നത്.
പക്ഷേ ഇതിന്റെ നിര്‍മ്മാണം തുടങ്ങിയത് 1998ലായിരുന്നു. 2002ലാണ് ആദ്യത്തെ ലൈനായി രെഡ് ലൈന്‍ തുറന്നത്. പിന്നീട് ഓരോരോ പാതകളായി വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.ദില്ലിയിലെ ഏറ്റവും നല്ല ഗതാഗതമാര്‍ഗ്ഗം മെട്രോയാണെന്നതില്‍ സംശയം വേണ്ട. യാത്രക്കാര്‍ക്കായി ഇംഗ്ലീഷിലും, ഹിന്ദിയിലും അറിയിപ്പുകള്‍ ലഭ്യമാണ്. ശീതീകരിച്ച കോച്ചുകള്‍ യാത്ര സുഖകരമാക്കുന്നു. ഓട്ടോമാറ്റിക് ഫേര്‍ കളക്ഷന്‍ സിസ്റ്റംവഴിയാണ് യാത്രാക്കൂലി ഈടാക്കുന്നത്.



Click it and Unblock the Notifications