Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » പഞ്ചേന്ദ്രിയ പാര്‍ക്ക്

പഞ്ചേന്ദ്രിയ പാര്‍ക്ക്, ദില്ലി

341

ദില്ലിയുടെ പലഭാഗത്തുമുണ്ട് മനോഹരമായ പാര്‍ക്കുകള്‍. ഭംഗിയായി രൂപകല്‍പ്പനചെയ്തവയും ഓരോകാലത്തും പൂക്കുന്നതും കായ്ക്കുന്നതുമായ ചെടികള്‍ നട്ടുവളര്‍ത്തുകയും ചെയ്തിരിക്കുന്ന പാര്‍ക്കുകളുണ്ടിവിടെ.  ഇക്കൂട്ടത്തില്‍ വളരെ മനോഹരമായ ഒന്നാണ് പഞ്ചേന്ദ്രിയ പാര്‍ക്ക്. നമ്മുടെ അഞ്ചിന്ദ്രിയങ്ങളെയും സുഖിപ്പിക്കുന്ന കാര്യങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക.

നയനമനോഹരമായ പൂക്കള്‍, സംഗീതംപൊഴിയ്ക്കുന്ന വിന്‍ഡ് ചിമ്മുകള്‍, പുതുരുചിയും മണവും നല്‍കുന്ന ഭക്ഷണം, വിശ്രമിയ്ക്കാന്‍ സിമന്റ് ബഞ്ചുകള്‍ ഇത്രയുമായാല്‍ പഞ്ചേന്ദ്രിയ പാര്‍ക്കായി. സെയ്ദുള്‍ അജെയ്ബ് വില്ലേജില്‍, അതായ്ത് മെഹ്‌റുളി ഹെറിറ്റേജ് ഭാഗത്തായി ന്യൂ ദില്ലിയിലാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് ഇരുപത് ഏക്കറോളം സ്ഥലത്താണ് പാര്‍ക്ക് വ്യാപിച്ചുകിടക്കുന്നത്. ദില്ലി ടൂറിസം വകുപ്പാണ് ഇത് നോക്കി നടത്തുന്നത്. 2003ലാണ് ഇത് പൊതുജനത്തിനായി തുറന്നുകൊടുത്തത്.

ഔഷധസസ്യപാര്‍ക്ക്, മുഗള്‍ ഗാര്‍ഡന്‍ ആശയത്തിലുള്ള പൂന്തോട്ടം, ജലസസ്യങ്ങള്‍ വളരുന്ന ചെറു കുളങ്ങള്‍. സോളാര്‍ എനര്‍ജി പാര്‍ക്ക്, ബാംബൂ കോര്‍ട്ട് എന്നിങ്ങനെ പലഭാഗങ്ങളുണ്ട് പാര്‍ക്കിന്. ചെറിയ വിലയ്ക്ക് രുചികരമായി ഭക്ഷണം കിട്ടുമെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മനോഹരമായ ഒരു പിക്‌നിക് ഏരിയയാണ് ഇത്. മനോഹരമായ ശില്‍പങ്ങള്‍, ജലധാരകള്‍ എന്നിവയെല്ലാം പൂന്തോട്ടത്തിന്റെ ചാരുത കൂട്ടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed