ദില്ലിയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ് ജന്തര്‍ മന്ദര്‍. ദില്ലി നഗരത്തല്‍ത്തന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 1724ലാണ് ഇത് പണികഴിപ്പിച്ചത്. ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജെയ് സിങ് രണ്ടാമനായിരുന്നുവേ്രത ഇത് നിര്‍മ്മിച്ചത്.
ഇത്തരം പതിനഞ്ചെണ്ണമായിരുന്നു അദ്ദേഹം പണിതത്, അതിലൊന്നാണ് ദില്ലിയിലുള്ളത്. 13 ജ്യോതിഷ ഉപകരണങ്ങളാണ് ജന്തര്‍ മന്ദറിലെ പ്രധാന കാഴ്ച. ജ്യോതിഷത്തില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന ജയ്‌സിങ് ജയ്പൂരില്‍ പണിത ജന്തര്‍ മന്ദറില്‍ തയ്യാറാക്കിയ അതേപോലുള്ള അതേ പേരുള്ള നിര്‍മ്മിതികളാണ് ഇവിടെയും ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഈ ഉപകരണങ്ങള്‍ വച്ച് കൃത്യമായി കാര്യങ്ങള്‍ അളക്കാനും കണ്ടെത്താനും സാധ്യമല്ല, പക്ഷേ എല്ലാ ജന്തര്‍ മന്ദറുകളും വലിയ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളാണ്.
ദി രാം യന്ത്ര, മിശ്ര യന്ത്ര, സമ്രത് യന്ത്ര തുടങ്ങിയവയെല്ലാമാണ് ജന്തര്‍ മന്ദറിലെ ജ്യോതിഷ ഉപകരണങ്ങള്‍. പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള ജെന്തര്‍ മന്ദര്‍ എല്ലാദിവസവും തുറന്നുകിടക്കും, ആര്‍ക്കും ഇവിടെ കയറിച്ചെന്ന് കാഴ്ചകള്‍ കാണുകയും ചെയ്യാം.



Click it and Unblock the Notifications