Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » മില്ലേനിയം ഇന്ദ്രപ്രസ്ഥ പാര്‍ക്ക്

മില്ലേനിയം ഇന്ദ്രപ്രസ്ഥ പാര്‍ക്ക്, ദില്ലി

341

ദില്ലിയില്‍ ഒട്ടേറെ മനോഹരങ്ങളായ പാര്‍ക്കുകളുണ്ട്, പ്രിയപ്പെട്ടവര്‍ക്കൊപ്പം വൈകുന്നേരങ്ങള്‍ ചെലവിടാന്‍ നല്ല സ്ഥലങ്ങളാണിവയെല്ലാം, ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടൊരു പാര്‍ക്കാണ് മില്ലേനിയം ഇന്ദ്രപ്രസ്ഥ പാര്‍ക്ക്. തെക്കന്‍ ദില്ലിയിലെ ഔട്ടര്‍ റിങ് റോഡിലാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 2004ല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന ഈ പാര്‍ക്ക് ദില്ലി ഡവലപ്‌മെന്റ് അതോറിറ്റിയാണ് പണിതത്. സ്മൃതി വന്‍, ഫ്രേഗ്രന്റ് ഗാര്‍ഡന്‍,

ബോഗന്‍വില്ല ഗാര്‍ഡന്‍, ടോപിയറി ഗാര്‍ഡന്‍, ഫോലിയേജ് ഗാര്‍ഡന്‍ എന്നിങ്ങനെ വ്യത്യസ്ത സോണുകളായി തിരിച്ചിരിക്കുകയാണ് ഇവിടെ. പാര്‍ക്കിനുള്ളില്‍ വേള്‍ഡ് പീസ് എന്ന പേരിലുള്ള ഒരു സ്തൂപവുമുണ്ട്. 2007ല്‍ ഗവര്‍ണര്‍, സന്യാസിമാര്‍, കന്യാസ്ത്രീകള്‍, ദലൈലാമ, എന്നിവര്‍ ചേര്‍ന്നാണ് ഈ സ്തൂപത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചത്.

നിറഞ്ഞ പച്ചപ്പും പൂക്കളും തന്നെയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം, ചൂടേറുന്ന കാലങ്ങളില്‍ ജനങ്ങള്‍ക്ക് ഈ പാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഒരു ആംഫി തിയേറ്റര്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവയെല്ലാം പാര്‍ക്കിനകത്തുണ്ട്. പാര്‍ക്കില്‍ നിന്നാല്‍ കാണാവുന്ന അകലത്തിലുള്ള ഹുമയൂണിന്റെ ശവകടീരമാണ് ഈ ഭാഗത്തുള്ള മറ്റൊരു ആകര്‍ഷണം. എല്ലാ ദിവസവും രാത്രി 8.30 വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനസമയം.

One Way
Return
From (Departure City)
To (Destination City)
Depart On
05 Apr,Sun
Return On
06 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
05 Apr,Sun
Check Out
06 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
05 Apr,Sun
Return On
06 Apr,Mon