Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » മോത്ത് കി മസ്ജിദ്

മോത്ത് കി മസ്ജിദ്, ദില്ലി

341

മസ്ജിദ് മോത്ത് എന്നുകൂടി അറിയപ്പെടുന്ന ഈ പള്ളി 1505-ല്‍ വസിര്‍ മിയ ഭോയിയയാണ് പണികഴിപ്പിച്ചത്. സുല്‍ത്താന്‍ സിക്കന്ദര്‍ ലോധിയുടെ കാലത്തെ പ്രധാനമന്ത്രിയായിരുന്നു വസിര്‍ മിയ. മോത്ത് കി മസ്ജിദ് എന്ന വാക്കിനര്‍ത്ഥം ധാന്യം കൊണ്ടുള്ള പള്ളിയെന്നാണ്. ധാന്യകൃഷിയില്‍ നിന്നുണ്ടാക്കിയ പണമുപയോഗിച്ച് പണിതതുകൊണ്ടാണത്രേ പള്ളിയ്ക്ക് ഈ പേര്  വന്നത്. സുല്‍ത്താന്‍ സിക്കന്ദര്‍ ലോധിയായിരുന്നു കൃഷിചെയ്യാനുള്ള ധാന്യവിത്തുകള്‍ മന്ത്രിയ്ക്ക് നല്‍കിയത്. സിക്കന്ദര്‍ ലോധിതന്നെയാണ് പള്ളിയ്ക്ക് ശിലാസ്ഥാപനം നടത്തിയത്.  മിയാ ഭോയിയയുടെ സ്വകാര്യ മോസ്‌കായിരുന്ന ഈ പള്ളി ഇന്നൊരു ചരിത്ര സ്മാരകമാണ്.

ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യാ രീതിയിലാണ് പള്ളി പണിതിരിക്കുന്നത്. ചുവന്ന മണല്‍ക്കല്ലില്‍ ലാറ്റിസ് വര്‍ക്ക് സ്‌ക്രീനുകളുള്ള ജാലകങ്ങള്‍,  അഷ്ടകോണുള്ള കുടീരങ്ങള്‍, അര്‍ദ്ധഗോളാകൃതിയിലുള്ള താഴികക്കുടം, ആര്‍ച്ചുകള്‍, ഇരുനിലകളുള്ള ഗോപുരങ്ങള്‍ എന്നിവയെല്ലാമുണ്ട് പള്ളിയുടെ കെട്ടിടത്തില്‍. മനോഹരമായ ഡിസൈനുകളില്‍ തീര്‍ത്തിരിക്കുന്ന തറയാണ് കെട്ടിടത്തിലെ മറ്റൊരു ആകര്‍ഷണം. മറ്റെല്ലാ പള്ളികളും പോലെ ഈ പള്ളിയ്ക്ക്  മിനാരങ്ങളും അറബിയിലുള്ള ലിഖിതങ്ങളുമില്ല. ലോകത്തിന്റെ പലഭാഗങ്ങളില്‍  നിന്നുമുള്ള ജനങ്ങളെ ഒരുപോലെ ആകര്‍ഷിയ്ക്കുന്ന ഒരു കെട്ടിടമാണ് ഈ പള്ളി. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ പള്ളി തുറന്നിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
04 Apr,Sat
Return On
05 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
04 Apr,Sat
Check Out
05 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
04 Apr,Sat
Return On
05 Apr,Sun