ഇന്ത്യയുടെ പരമോന്നത നിയമനിര്‍മ്മാണ സഭയാണ് പാര്‍ലമെന്റ്. ദില്ലിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണിത്. ദില്ലിയുടെ പ്രധാനപാതയായ സന്‍സദ് മാര്‍ഗിലാണ് പാര്‍ലമെന്റ് ഭവനം സ്ഥിതിചെയ്യുന്നത്. 1912-13 കാലത്ത് പ്രശസ്ത വാസ്തുശില്‍പികളായ സര്‍ എഡ്വിന്‍ ല്യൂട്ടന്‍സ്, സര്‍ ഗെബര്‍ട്ട ബേക്കര്‍ എന്നിവര്‍ രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയിലുള്ള മന്ദിരത്തിന്റെ കാഴ്ച മനോഹരമാണ്.
1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു, 83ലക്ഷം രൂപചെലവിലാണ് കെട്ടിടം പണിതത്. 1927ല്‍ അന്നത്തെ ഗവര്‍ണര്‍ ജനറായിരുന്ന ഇന്‍വിന്‍പ്രഭുവാണ് കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചത്. ആറ് ഏക്കറോളം സ്ഥലത്താണ് പാര്‍ലമെന്റ് മന്ദിരം വ്യാപിച്ച് കിടക്കുന്നത്. 560 അടിവ്യാസമുള്ളതാണ് കെട്ിടടം. കെട്ടിടത്തിന് ചുറ്റുമായുള്ളത് 144 വന്‍തൂണുകള്‍ ഇതിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. ഇവ ഓരോന്നിനും 270 അടി ഉയരമുണ്ട്. പന്ത്രണ്ട് കവാടങ്ങളാണ് മന്ദിരത്തിനുള്ളത്.
കേന്ദ്രീയശാല, ലോകസഭ, രാജ്യസഭ എന്നിവയാണ് കെട്ടിടത്തിലെ പ്രധാന ഭാഗങ്ങള്‍. 1946വരെ ഈ കെട്ടിടം സെന്‍ട്രല്‍ ലൈബ്രറിയായിട്ടാണ് ഉപയോഗിച്ച് വന്നിരുന്നത്. പിന്നീട് സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയായും കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ്‌സ് ആയും ഉപയോഗിച്ചു. ഇതുംകഴിഞ്ഞ് കണ്‍സ്റ്റിറ്റ്വന്റ് അസംബ്ലി ഹാളായി ഉപയോഗിച്ചുതുടങ്ങി. കെട്ടിടത്തിന്റെ സെന്‍ട്രല്‍ ഹാള്‍ ഏറെ ചരിത്രപ്രധാനമാണ്. ഇപ്പോള്‍ ഈ സെന്‍ട്രല്‍ ഹാള്‍ ലോക്‌സഭയും, രാജ്യസഭയുമായി തരംതിരിച്ച് ഉപയോഗിക്കുന്നു. പ്രത്യേക അനുവാദമില്ലാതെ ആര്‍ക്കും പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.



Click it and Unblock the Notifications