Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » രാജ് ഘട്ട്

രാജ് ഘട്ട്, ദില്ലി

341

രാജ്ഘട്ടിനെക്കുറിച്ച് ഒരു മുഖവുര നല്‍കേണ്ട കാര്യമില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമാണ് രാജ്ഘട്ട്. 1984 ജനുവരി 31 വെടിയേറ്റുമരിച്ച ഗാന്ധിജിയുടെ ഭൗതികശരീരം സംസ്‌കരിച്ചത് ഇവിടെയാണ്, അന്നുമുതല്‍ ഇന്ത്യയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായിട്ടാണ് ഇത് പരിഗണിക്കപ്പെട്ടുപോരുന്നത്. യമുനാനദിയുടെ തീരത്ത് മഹാത്മാഗാന്ധി മാര്‍ഗിലാണ് രാജ് ഘട്ട് സ്ഥിതിചെയ്യുന്നത്.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ ഇവിടെയെത്താറുണ്ട്. ചതുരാകൃതിയില്‍ കറുത്തമാര്‍ബിളിലാണ് ഇത് പണിതിരിക്കുന്നത് ഇതിന്റെ അറ്റത്തായി ഒരു കെടാവിളക്കും സൂക്ഷിച്ചിട്ടുണ്ട്. ചുറ്റിലും കല്ലുപാകിയ നടപ്പാതയുണ്ട്. മനോഹരമായി പരിപാലിക്കപ്പെടുന്ന പുല്‍ത്തകിടിയും ഇതിന് ചുറ്റുമുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ട് ഇവിടെ പ്രാര്‍ത്ഥന നടക്കും. ഗാന്ധിജിയുടെ ജനന, മരണദിവസങ്ങളില്‍ പ്രത്യേകത പ്രാര്‍ത്ഥനകളും നടക്കാറുണ്ട്.

രാജ്ഘട്ടിന്റെ വടക്കുഭാഗത്തായിട്ടാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സമാധിസ്ഥലമായ ശാന്തിവന്‍ സ്ഥിതിചെയ്യുന്നത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, ജഗജീവന്‍ റാവു, ചൗധരി ചരണ്‍ സിങ്, രാജീവ് ഗാന്ധി, ഗ്യാനി സെയില്‍സിങ് തുടങ്ങിയവരുടെയെല്ലാം സമാധിസ്ഥലങ്ങള്‍ ഇതിന്റെ പരിസരത്തുതന്നെയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed