ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത.
സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടേയ്ക്ക് മൂന്നാറില്‍ നി്ന്നും 7 കിലോമീര്‍ ദൂരമേയുള്ളു. ട്രിക്കിങില്‍ താല്‍പര്യമുള്ളവര്‍ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ കേന്ദ്രമാണിത്. ജൈവവൈവിധ്യമാണ് ദേവികുളത്തെ മറ്റൊരു പ്രത്യേകത. ചുവന്ന അരക്കുമരങ്ങള്‍ ദേവികുളത്തെ പ്രത്യേകതയാണ്.
സീത ദേവി തടാകമാണ് ദേവികുളത്തെ പ്രധാന ആകര്‍ഷണം. രാമയണവുമായി ബന്ധപ്പെട്ടാണ് ഈ തടാകത്തിന് ദേവികുളം എന്ന പേരുതന്നെ വന്നത്. മനോഹരമായ ഈ തടാകത്തില്‍ സീത ദേവി സ്‌നാനം നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസം, അതിനാലാണ് ഇതിനെ സീത ദേവി തടാകം എന്ന് വിളിയ്ക്കുന്നത്. പള്ളിവാസല്‍ വെള്ളച്ചാട്ടമാണ് മറ്റൊരു കാഴ്ച. കൂടാതെ തേയിലഉള്‍പ്പെടെയുള്ള തോട്ടങ്ങളും കാണാം, തോട്ടങ്ങള്‍ കാണാനായി ടൂറുകള്‍ തന്നെയുണ്ട്. ഫാം ടൂറിസത്തിന്റെ കേന്ദ്രമാണ് ദേവികുളം എന്നു വേണമെങ്കില്‍ പറയാം.
ഇതുകൂടാതെ പുരാവസ്തുഗവേഷകര്‍ 3000 വര്‍ഷത്തിലേറെ പ്രായം കണക്കാക്കിയിട്ടുള്ള എഴുത്തറകളും മുനിയറകളുമെല്ലാമുള്ള നാടാണ് ദേവികുളം. മൂന്നാറും ദേവികളവും ചേര്‍ത്ത് ഒറ്റ യാത്രയില്‍ കാണാവുന്നതാണ്. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണിത്. വേനല്‍ക്കാലത്ത് കഠിനായ ചൂട് അനുഭവപ്പെടാറില്ല, മണ്‍സൂണിലും ശൈത്യകാലത്തും ദേവികുളും പൂര്‍വ്വാധികം മനോഹരമായിട്ടാണ് കാണപ്പെടുന്നത്.



Click it and Unblock the Notifications