Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദേവികുളം

തിരക്കുകളില്‍ നിന്നകന്ന് ദേവികുളത്തേയ്ക്ക്

15

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത.

സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടേയ്ക്ക് മൂന്നാറില്‍ നി്ന്നും 7 കിലോമീര്‍ ദൂരമേയുള്ളു. ട്രിക്കിങില്‍ താല്‍പര്യമുള്ളവര്‍ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ കേന്ദ്രമാണിത്. ജൈവവൈവിധ്യമാണ് ദേവികുളത്തെ മറ്റൊരു പ്രത്യേകത. ചുവന്ന അരക്കുമരങ്ങള്‍ ദേവികുളത്തെ പ്രത്യേകതയാണ്.

സീത ദേവി തടാകമാണ് ദേവികുളത്തെ പ്രധാന ആകര്‍ഷണം. രാമയണവുമായി ബന്ധപ്പെട്ടാണ് ഈ തടാകത്തിന് ദേവികുളം എന്ന പേരുതന്നെ വന്നത്. മനോഹരമായ ഈ തടാകത്തില്‍ സീത ദേവി സ്‌നാനം നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസം, അതിനാലാണ് ഇതിനെ സീത ദേവി തടാകം എന്ന് വിളിയ്ക്കുന്നത്. പള്ളിവാസല്‍ വെള്ളച്ചാട്ടമാണ് മറ്റൊരു കാഴ്ച. കൂടാതെ തേയിലഉള്‍പ്പെടെയുള്ള തോട്ടങ്ങളും കാണാം, തോട്ടങ്ങള്‍ കാണാനായി ടൂറുകള്‍ തന്നെയുണ്ട്. ഫാം ടൂറിസത്തിന്റെ കേന്ദ്രമാണ് ദേവികുളം എന്നു വേണമെങ്കില്‍ പറയാം.

ഇതുകൂടാതെ പുരാവസ്തുഗവേഷകര്‍ 3000 വര്‍ഷത്തിലേറെ പ്രായം കണക്കാക്കിയിട്ടുള്ള എഴുത്തറകളും മുനിയറകളുമെല്ലാമുള്ള നാടാണ് ദേവികുളം. മൂന്നാറും ദേവികളവും ചേര്‍ത്ത് ഒറ്റ യാത്രയില്‍ കാണാവുന്നതാണ്. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണിത്. വേനല്‍ക്കാലത്ത് കഠിനായ ചൂട് അനുഭവപ്പെടാറില്ല, മണ്‍സൂണിലും ശൈത്യകാലത്തും ദേവികുളും പൂര്‍വ്വാധികം മനോഹരമായിട്ടാണ് കാണപ്പെടുന്നത്.

ദേവികുളം പ്രശസ്തമാക്കുന്നത്

ദേവികുളം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദേവികുളം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദേവികുളം

  • റോഡ് മാര്‍ഗം
    കൊച്ചി, കോട്ടയം എന്നീ നഗരങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം ദേവികുളത്തെത്താന്‍ എളുപ്പമാണ്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമുള്ളവരെ സംബന്ധിച്ച് ഈ യാത്ര രസകരമായിരിക്കും. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ഇങ്ങോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ചുരവും കയങ്ങളുമെല്ലാം യാത്രക്കിടെ കാണാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ദേവികുളം റെയില്‍വേ ലൈനുമായി ബന്ധമുള്ള സ്ഥലമല്ല. കൊച്ചിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇവിടേയ്ക്ക് 150 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം. കോട്ടയം റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് 136 കിലോമീറ്ററാണ് ദൂരം. ഈ രണ്ടു സ്ഥലങ്ങളില്‍ നിന്നും ബസിലോ ടാക്‌സിയിലോ ദേവികുളത്തെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ദേവികുളത്തിനടുത്തുള്ളത്. 111 കിലോമീറ്ററാണ് വിമാനത്താവളത്തിലേയ്ക്കുള്ള ദൂരം. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും കൊച്ചിയിലേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. കൊച്ചിയില്‍ നിന്നും ദേവികുളത്തേയ്ക്ക് ടാക്‌സിയിലോ ബസിലോ എത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed