ഗോവന്‍ തലസ്ഥാനമായ പനജിയുടെ പ്രാന്തപ്രദേശത്തിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഡോണ പൗല. സ്വദേശികളും വിദേശികളുമായി നിരവധി വിനോദസഞ്ചാരികളെ ഡോണ പൗല ആകര്‍ഷിക്കുന്നു. നഗരത്തിന്റെ ഭാഗമാണെങ്കിലും ഗോവയെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ഇവിടെഅല്‍പം സ്വച്ഛമാണ് കാര്യങ്ങള്‍ എന്നുകാണാം. വിമാനത്താവളത്തില്‍ നിന്നും ഇവിടെയെത്താന്‍ വളരെ എളുപ്പമാണ്.
23 കിലോമീറ്ററാണ് വിമാനത്താവളത്തില്‍ നിന്നും ഇവിടെക്കുള്ള ദൂരം. ഗോവയുടെ വടക്കന്‍, തെക്കന്‍ ഭാഗങ്ങളിലേക്കെത്താന്‍ ഇവിടെനിന്നും ഏറെ എളുപ്പമാണെന്നതാണ് ഡോണ പൗലയുടെ ഏറ്റവും വലിയ സവിശേഷത. വടക്കുഭാഗത്തുള്ള പാര്‍ട്ടികള്‍ നടക്കുന്ന തിരക്കേറിയ ബീച്ചുകളും തെക്കുഭാഗത്തുള്ള താരതമ്യേന ശാന്തമായ ബീച്ചുകളും ഇവിടെ നിന്ന് ചെറിയ ദൂരമേയുള്ളൂ. പോര്‍ട്ടുഗീസ് ഭരണകാലത്തെ വൈസ്രോയിയുടെ മകളായ ഡോണ പൗല ഡി മെനേസസില്‍ നിന്നുമാണ് ഡോണ പൗല നഗരത്തിന് ഈ പേര് ലഭിച്ചത്.
ഇവിടത്തുകാരനായ ഒരു മുക്കുവനെ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ ഇവിടെ ആത്മഹത്യ ചെയ്തു എന്നാണ് കരുതപ്പെടുന്നത്. ഈ സ്ഥലം ഇപ്പോള്‍ ഡോണ പൗല ബീച്ചിലെ ലവേഴ്‌സ് പാരഡൈസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പനജിയില്‍ നിന്നും ഏതാണ്ട് ഏഴ് കിലോമീറ്റര്‍ അകലത്തിലാണിത്. നിരവധി വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കും ഷോപ്പിംഗിനും അവസരം നല്‍കുന്നതാണ് ഡോണ പൗലയിലെ ബീച്ചുകള്‍.
പുറത്തുനിന്നും എത്തുന്ന ആളുകള്‍ ഇവിടെ നിന്നും വിലപേശി സാധനങ്ങള്‍ വാങ്ങുന്നത് സാധാരണയാണ്. നിരവധി ബസ്സുകളും കാബുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു. ബൈക്കുകള്‍ വാടകയ്‌ക്കെടുത്തും നിരവധി ആളുകള്‍ ഇവിടെയെത്താറുണ്ട്.



Click it and Unblock the Notifications