1428ല്‍ മഹാരാജ് ഗോപിനാഥ് പണികഴിപ്പിച്ച ഒരു ജലസംഭരണിയാണീ തടാകം. ഈ തടാകവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ദുന്‍ഗാപൂരുകാര്‍ ഈ തടാകത്തെ പരിശുദ്ധമായിട്ടാണ് കണക്കാക്കുന്നത്. തടാകക്കരയില്‍വച്ച് ഇവര്‍ ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. പലകാലത്തായി വന്ന പലഭരണാധികാരികളും തടാകത്തില്‍ പലതരത്തിലുള്ള പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ ഇതിന് ചുറ്റുമായി പലകെട്ടിടങ്ങള്‍ പണിയുകയും ചെയ്തു. തടാകതീരത്ത് ഒട്ടേറെ രാജമന്ദിരങ്ങളും ക്ഷേത്രങ്ങളുമുണ്ട്. ഗെയ്ബ് സാഗറിനടുത്താണ് ശ്രീനാഥ്ജി ക്ഷേത്രം.



Click it and Unblock the Notifications