ആദി ശങ്കരാചാര്യര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിച്ച മഠങ്ങളിലൊന്നാണ് ശാരദാപീഠ് മഠം. ദ്വാരകയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദ്വാരകാ പീഠമെന്നും കലിക മഠമെന്നും ഇത് അറിയപ്പെടുന്നുണ്ട്. ദ്വാരക ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.
ശങ്കരാചാര്യരുടെ കഥപറയുന്ന മനോഹരമായ ചുമര്‍ ചിത്രങ്ങള്‍ ഇവിടെ കാണാം. കെട്ടിടത്തിന്റെ ഉള്‍ഭാഗത്തെ മകുടത്തില്‍ ശിവന്റെ വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങളുണ്ട്. ശാരദാദേവി, ചന്ദ്രമൗലീശ്വര്‍ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളും ഇതിനകത്തുണ്ട്.
മഠവുമായി ബന്ധപ്പെട്ട് ഒരു വിദ്യാഭ്യാസ സ്ഥാപനവും ഒരു ആര്‍ട്‌സ് കോളെജും, സംസ്‌കൃതം അക്കാദമിയും പ്രവര്‍ത്തിക്കുന്നുണ്ട്.



Click it and Unblock the Notifications