ഗുഹ 30
ചോട്ട കൈലാസ് എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്. ഹിന്ദു ഗുഹകളില്‍ ഉള്‍പ്പെടുന്ന പതിനാറാമത്തെ ഗുഹയുടെ പകര്‍പ്പുതന്നെയാണിത്. ഇത് പണിപൂര്‍ത്തിയാകാത്ത ഗുഹയാണ്, ഇവിടെ സിംഹാസനത്തിലിരിക്കുന്ന മഹാവീരന്റെ രൂപം കാണാം.
ഗുഹ 32
ഇന്ദ്രസഭയെന്നാണ് ഈ ഗുഹയുടെ പേര്. ഇതും മഹാവീരനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്. രണ്ട് തട്ടുകളുള്ളതാണ് ഈ ഗുഹ. പ്രവേശനകവാടത്തില്‍നിന്നും ചെറിയൊരു മുറിയിലേയ്ക്കാണ് നമ്മളെത്തുക. ഇതിന് നടുവിലായി ഒരു ശ്രീകോവിലുണ്ട്. മനസ്താംബയെന്നാണ് ഇതിന്റെ പേര്, ഇതിന് സമീപത്തായി ഒറ്റക്കല്ലില്‍ കൊത്തിയ ഒരു ആനയുടെ രൂപവുമുണ്ട്.
ഗുഹ 33
ജഗന്നാഥ് സഭയെന്നാണ് ഇതിന്റെ പേര്. ഇന്ദ്രസഭയെന്ന ഗുഹയുടെ പകര്‍പ്പുതന്നെയാണിതും. അവിടെയുള്ള അതേതരം ചിത്രങ്ങളും ശില്‍പവേലകളുമാണ് ഇവിടെയും കാണാന്‍ കഴിയുക.



Click it and Unblock the Notifications