ഈറോഡിലെ പ്രശസ്‌തമായ മുരുക ക്ഷേത്രമാണ് തിണ്ടല്‍ മുരകന്‍ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ സുവര്‍ണ രഥം. പാങ്കുനി ഉത്രം ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തില്‍ പങ്കെടുക്കാനായി നിരവധി തീര്‍ത്ഥാടകര്‍ എത്താറുണ്ട്. ഈറോഡ് നഗരത്തില്‍ തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിണ്ടല്‍ പാറയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് തന്നാസി ഗുഹ സ്ഥിതി ചെയ്യുന്നത്. ദേശീയപാതയില്‍ തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications