ഫൈസാബാദ് ഒരു സുപ്രധാന തീര്‍ത്ഥാടന കേന്ദ്രവും ചരിത്ര സ്ഥലവുമാണ്. വര്‍ഷം തോറും ആയിരകണക്കിന് സന്ദര്‍ശകര്‍ ഇവിടേയ്‌ക്കെത്തുന്നുണ്ട്. ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ആരംഭിച്ചതാണ് ഋഷഭ്‌ദേവ് രാജ്‌ഘട്ട് ഉദ്യാന്‍.
1989 ലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. ഹേവതാരും മരങ്ങളും പച്ച പുത്തല്‍കിടിയുമുള്ള ഈ മനോഹര ഉദ്യാനം വളരെ നന്നായിട്ടാണ് പരിപാലിക്കുന്നത്. അലങ്കാര ചെടികള്‍ക്ക് പുറമെ ഈ ഉദ്യാനത്തിന്റെ പ്രധാന ആകര്‍ഷണം ആദ്യ ജയ്‌ന്‍ തീര്‍ത്ഥങ്കരനായ ഋഷഭ ദേവന്റെ 22 അടി ഉയരമുള്ള പ്രതിമയാണ്. പദ്‌മാസനത്തില്‍ ധ്യാനത്തിലിരിക്കുന്ന തരത്തിലുള്ളതാണ് ഋഷഭ ദേവന്റെ പ്രതിമ.



Click it and Unblock the Notifications