പതിനാറാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത മനോഹരമായ നിര്‍മിതിയാണ് ഷെയ്ക്ക് സലീമിന്‍റെ ശവകൂടീരം. അക്ബറിന് ഒരു മകന്‍ പിറക്കുമെന്ന് പ്രവചിച്ച സൂഫി വിശുദ്ധനായ സലീം ഷിസ്തിക്ക് ആദരസൂചകമായി അക്ബര്‍ ചക്രവര്‍ത്തിയാണ് ഇത് പണിതത്. ഒരു മകന്‍ പിറക്കാനായി കാലങ്ങളോളം പ്രാര്‍ഥിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു അക്ബര്‍ ചക്രവര്‍ത്തിക്ക്. ഒടുവില്‍ വിശുദ്ധന്‍റെ അനുഗ്രഹത്താല്‍ മകനുണ്ടാകുകയായിരുന്നു.
മനോഹരമായ ശുഭ്രനിര്‍മിതിയായ ഇത് ജാതി വിശ്വാസ ഭേദമന്യേ എല്ലാവരെയും ആകര്‍ഷിക്കുന്നു. ഈ മനോഹരമായ ചതുര മാര്‍ബിള്‍ കുടീരം ഇന്ത്യയിലെ മുഗള്‍ രൂപകല്‍പനകളുടെ ഉത്തമോദാഹരണമാണ്. സനാന റൌസയുടെ അടുത്തായും ബുലന്ദ് ദര്‍വാസക്ക് അഭിമുഖമായുമാണ് കുടീരം. ഉയര്‍ന്ന സ്ഥലത്തായി പണിതിരിക്കുന്ന ശവകുടീരത്തിന്‍റെ പ്രവേശനകവാടത്തിലെത്താന്‍ അഞ്ച് സ്റ്റെപ്പുകള്‍ കയറണം. അര്‍ദ്ധവൃത്താകൃതിയിലുള്ള പ്രധാനഹാളിന് മധ്യത്തിലായാണ് സ്മാരകം പണിതീര്‍ത്തിരിക്കുന്നത്.



Click it and Unblock the Notifications