ബെംഗളുരുവിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഇവിടുത്തെ ട്രാഫിക് ബ്ലോക്ക് ആണ്. വാഹനത്തിൽ പോകുന്നതിനേക്കാൾ വേഗത്തിൽ നടന്നെത്താം എന്നാമ് ചിലപ്പോൾ ഗൂഗിൾ മാപ്പ് പോലും കാണിക്കുന്നത്. കുരുക്ക് അഴിക്കാൻ പുതിയ പദ്ധതികൾ ഓരോന്നായി വരുന്നുണ്ടെങ്കിൽപ്പോലും പൂർണ്ണമായും ഗതാഗതക്കുരുക്ക് അഴിക്കുക എന്നത് എളുപ്പമല്ല, ഇപ്പോഴിതാ ബെംഗളുരുവിലെ റോഡുകൾ സിഗ്നൽ രഹിത ഇടനാഴികളാക്കി മാറ്റുവാൻ ഒരുങ്ങുകയാണ് അധികൃതർ.
100 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ സിഗ്നൽ രഹിത ഇടനാഴികളാക്കി മാറ്റുന്നതിന് നഗരത്തിലെ പ്രധാന റോഡുകളിൽ 17 എലിവേറ്റഡ് കോറിഡോറുകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി കെ ശിവകുമാർ അറിയിച്ചു. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്ന നിർദിഷ്ട ടണൽ റോഡിന് പുറമെയാണിത്. 100 കിലോമീറ്റർ സിഗ്നൽ രഹിത ഇടനാഴിക്ക് സർക്കാർ ടെൻഡർ സമർപ്പിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ എലിവേറ്റഡ് ഇടനാഴികൾ നിർമിക്കാൻ 17 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 12,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് എന്നാണ് വിവരം. എല്ലാ വർഷവും നാലോ അഞ്ചോ എലിവേറ്റഡ് കോറിഡോറുകൾക്ക് സർക്കാർ മുൻഗണന നൽകുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലികെ വൃത്തങ്ങൾ അറിയിച്ചു.
ഗാഗതക്കുരുക്ക് സംബന്ധിച്ച ഒരു സർവേ നടത്തിയതിനു ശേഷമാണ് എലിവേറ്റഡ് ഇടനാഴികൾ നിർമ്മിക്കുന്നതിനുള്ള ഒരു താത്കാലിക പട്ടിക അധികൃതർ തയ്യാറാക്കിയിരിക്കുന്നത്. നാലോ അഞ്ചോ എലിവേറ്റഡ് കോറിഡോറുകൾക്ക് സർക്കാർ മുൻഗണന നൽകുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നുമാണി വിവരം. എന്നാൽ, പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന കാര്യത്തിൽ ചർച്ച നടന്നിട്ടില്ല.
നിർദിഷ്ട എലിവേറ്റഡ് കോറിഡോറുകളിലൊന്ന് കെ ആർ പുരം മുതൽ ഗോരഗുണ്ടെപാളയ വരെ കടന്നു പോകുന്ന 23 കിലോമീറ്റർ റോഡാണ്. ഓൾഡ് മദ്രാസ് റോഡ്, അൾസൂർ തടാകം, ജയമഹൽ റോഡ്, മേഖ്രി സർക്കിൾ, യശ്വന്ത്പൂർ എന്നിവിടങ്ങളിലൂടെയാണ് ഇത് കടന്നു പോകുന്നത്. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈജിപുര മേൽപ്പാലം ഹൊസൂർ റോഡിലേക്കും ആനന്ദ് റാവു സർക്കിൾ മേൽപ്പാലം കെ.ആർ സർക്കിളിലേക്കും ഇത് നീട്ടാനും ഒരു പദ്ധതിയുണ്ട്.
കുരുക്കഴിക്കാൻ ബെംഗളൂരു ഡബിൾ ഡക്കർ ഫ്ലൈഓവർ
റോഡിനും മെട്രോ റെയിലിനും വേണ്ടി സംയോജിപ്പിച്ചിരിക്കുന്ന രീതിയിലാണ് സിൽക്ക് ബോർഡ് ഡബിള്‍ ഡെക്കർ ഫ്ലൈ ഓവർ ബെംഗളുരുവിലെ ഏറ്റവും വലിയ കുരുക്കുകളിലൊന്ന് അഴിക്കുമെന്നാണ് പ്രതീക്ഷ. അഞ്ച് റാംപുകളാണ് ഇതിനുള്ളത്. ഇതിൽ മൂന്നെണ്ണത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കി. നിലവിൽ കെ ആർ പുരയിലേക്കും ഇലക്ട്രോണിക്സ് സിറ്റിയിലേക്കും നയിക്കുന്ന ലോവർ ഡെക്ക് ആണ് ഇപ്പോൾ പരീക്ഷണ കാലയളവിലേക്കായി ഗതാഗതത്തിന് തുറന്നിരിക്കുന്നത്. രാഗിഗുഡ്ഡ, ബിടിഎം ലേഔട്ട് എന്നിവിടങ്ങളിൽ നിന്ന് കെആർ പുരയിലേക്കും ഇലക്ട്രോണിക്സ് സിറ്റിയിലേക്കും പോകുന്നവർക്കും ബന്നാർഘട്ട റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും ആണ് നിലവിൽ ഭാഗികമായി തുറന്ന ഡബിള്‍ ഡെക്കർ ഫ്ലൈ ഓവർ പ്രയോജനപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












