Search
  • Follow NativePlanet
Share
» »ബെംഗളുരു-മസ്കറ്റ് റൂട്ടിൽ സലാം എയർ; ഇനി മസ്കറ്റ് യാത്രകൾക്ക് ചെലവ് കുറയും, ബുക്കിങ് തുടങ്ങി

ബെംഗളുരു-മസ്കറ്റ് റൂട്ടിൽ സലാം എയർ; ഇനി മസ്കറ്റ് യാത്രകൾക്ക് ചെലവ് കുറയും, ബുക്കിങ് തുടങ്ങി

ഇന്ത്യയിലെ ഏറ്റവും മികച്ച ട്രാവൽ ഹബ്ബുകളിൽ ഒന്നാണ് ബെംഗളുരു. ലോകത്തിന്‍റെ ഏത് ഭാഗത്തേയ്ക്കു പോകുവാനും ബെംഗളുരു വിമാനത്താവളം വഴി സാധിക്കും. മികച്ച സേവനവും സൗകര്യങ്ങളും കൂടുതല്‍ യാത്രക്കാരെ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവള വഴി യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇപ്പോഴിതാ, വിദേശയാത്രകൾക്ക് ബെംഗളുരു തിരഞ്ഞെടുക്കുവാൻ ഒരു കാരണം കൂടി. ഒമാന്‍ ബജറ്റ് എയർലൈൻ ആയ സാലം എയർ ബെംഗളുരുവിൽ നിന്ന് പുതിയ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയാണ്.

ഒമാൻ ആസ്ഥാനമായുള്ള ആദ്യ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയർ ബെംഗളൂരു-മസ്‌കറ്റ് റൂട്ടിൽ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കുറഞ്ഞ ചെലവിൽ മസക്റ്റിൽ നിന്നും ബെംഗളുരുവിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടുത്താം. മസ്‌കറ്റ് ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സെപ്റ്റംബർ 6 മുതൽ ലാം എയർ ബെംഗളൂരു-മസ്‌കറ്റ് വിമാന സർവീസ് ആരംഭിക്കും. ഈ റൂട്ടിൽ ടിക്കറ്റ് ബുക്കിങും ആരംഭിച്ചു.

Salam Air To Start Service Between Bengaluru-Muscat Route At Lowest Cost

ബെംഗളുരു-മസക്റ്റ് സലാം എയർ വിമാന സമയം

ആഴ്ചയിൽ രണ്ട് ദിവസം വീതമായിരിക്കും സർവീസുകൾ. ബെംഗളൂരുവിൽ നിന്ന്, ആദ്യ വിമാനം സെപ്റ്റംബർ 7 ന് ആരംഭിക്കും. ബെംഗളുരു- മസ്കറ്റ് വിമാനം രാവിലെ 5.10 ന് പുറപ്പെട്ട് 7.10 ന് മസ്‌കറ്റിൽ എത്തിച്ചേരും. മസ്കറ്റിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ ഫ്ലൈറ്റ് 11.20 ന് (പ്രാദേശിക സമയം) മസ്‌കറ്റിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.15ന് ബെംഗളൂരുവിൽ എത്തിച്ചേരും.

ഷെഡ്യൂൾ അനുസരിച്ച്, സലാം എയർ ബംഗളൂരുവിൽ നിന്ന് ശനി, തിങ്കൾ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് വിമാനങ്ങളും മസ്‌കറ്റിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും സർവീസ് നടത്തും. ഈ പുതിയ റൂട്ടിൽ എയർബസ് എ320 ആണ് സർവീസ് നടത്തുക. ബെംഗളുരു സെക്ടറിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സലാം എയറിൽ ടിക്കറ്റ് ലഭിക്കുക. ബെംഗളൂരു സെക്ടറില്‍ 33 റിയാലാണ് ടിക്കറ്റ് നിരക്ക് . ഓഫർ നിരക്കിൽ ആണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ കൊണ്ടുപോകാവുന്ന ലഗേജിന് പരിമിതി ഉണ്ടായിരിക്കും. ഇതിൽ ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമേ കൊണ്ടുപോകാൻ സാധിക്കുകയുള്ളു. കൂടുതൽ ബാഗേജ് കൊണ്ട് പോകുന്നുണ്ടെങ്കിൽ അധിക തുക നൽകേണ്ടി വരും.

അടുത്തിടെ സലാം എയർ മസ്‌കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്കും ചെന്നൈയിലേക്കും വിമാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് ആഴ്ചയിൽ രണ്ടുതവണയും ജൂലൈ 11 മുതൽ ചെന്നൈയിലേക്കും എയർലൈൻ സർവീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള സര്‍വീസുകളുള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11 മണിക്ക് മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് ചെന്നൈയിൽ എത്തും. ചെന്നൈയിൽ നിന്നും പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്‌കറ്റിലെത്തും. ദില്ലി- മസ്കറ്റ് റൂട്ടിൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് സർവീസുള്ളത്.
കൂടാതെ മസ്കറ്റ്- കോഴിക്കോട് റൂട്ടിലും സലാം എയർ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore flights travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+