Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി പ്രീമിയം ബസ് യാത്ര ഇനി വേറേ ലെവൽ.. എവിടുന്നു വേണെമങ്കിലും കയറാം.. എസിയും വൈഫൈയും ഭക്ഷണവും

കെഎസ്ആർടിസി പ്രീമിയം ബസ് യാത്ര ഇനി വേറേ ലെവൽ.. എവിടുന്നു വേണെമങ്കിലും കയറാം.. എസിയും വൈഫൈയും ഭക്ഷണവും

വൈഫൈ, എസി സൗകര്യം, ആവശ്യത്തിന് ലഘുഭക്ഷണവും വെള്ളവും .. വിമാനത്തിൽ ഏതെങ്കിലും ആഭ്യന്തര യാത്രയിലെ സൗകര്യങ്ങളാണോ ഈ പറയുന്നതെന്ന് ചോദിച്ചാൽ തെറ്റി. കേരളത്തിൽ ഉടൻ നിരത്തിലിറങ്ങാന് പോകുന്ന കെഎസ്ആർചിസി ബസുകളിൽ ലഭ്യമായ ചില സൗകര്യങ്ങൾ മാത്രമാണിത്. കൂടുതൽ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക്, പ്രത്യേകിച്ച് കെഎസ്ആർടിസി ബസുകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തില്‍ കെഎസ്ആർടിസിയുടെ വരാൻ പോകുന്ന പ്രീമിയം ബസ് ചില്ലറക്കാരനല്ലെന്ന് മനസ്സിലായില്ലേ.

ഏറ്റവും മികച്ച സൗകര്യങ്ങളോടെ ഓണത്തിന് മുൻപായി പ്രീമിയം ബസുകൾ പുറത്തിറക്കുവാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്. ആകെ വാങ്ങുന്ന ഇത്തരത്തിലുള്ള 40 പ്രീമിയം ബസുകളിൽ പത്തെണ്ണം ഓണത്തിനു മുൻപ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റോടു കൂടിയ 35 പുഷ്ബാക്ക് സീറ്റുകളും ഫുട്ട് റെസ്റ്റും മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടുകളും ബസിൽ ഉണ്ടായിരിക്കും. ഏറ്റവും സുഖകരമായ യാത്ര ഒരുക്കുന്ന സംവിധാനമാണ് ബസിനുള്ളത്.

KSRTC Premium Bus Service With Ameneties Like Wifi AC

ട്രയൽ റൺ വൻ വിജയം

പുതുതായി പുറത്തിറക്കുന്ന പ്രീമിയം ബസുകളുടെ ട്രയൽ റൺ നേരത്തേ പൂർത്തിയായിരുന്നു. ടാറ്റായുടെ മാർക്കോ പോളോ ബസുകളിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇനി കെഎസ്ആർടിസി ആവശ്യപ്പെടുന്നനതും നിർദ്ദേശിക്കുന്നതുമായ മാറ്റങ്ങൾ കൂടി വരുത്തിയ ശേഷമാണ് പ്രീമിയം ബസുകൾ എത്തുക.

കാറിൽ യാത്ര ചെയ്യുന്ന പോലെ

കെഎസ്ആർടിസി ബസുകളിൽ ഭൂരിഭാഗം യാത്രക്കാരെയും നിരാശരാക്കുന്നത് എല്ലാ സ്റ്റാൻഡുകളിലും കയറിയിറങ്ങിയുള്ള യാത്രയാണ്. എന്നാൽ പുതിയ പ്രീമിയം ബസിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിരിക്കില്ല. സീറ്റ് നിറഞ്ഞാല്‍ പിന്നെ മറ്റ് സ്റ്റാന്‍ഡുകളില്‍ നിറുത്താതെ നേരേ പോകുന്ന വിധത്തിലായിരിക്കും ഇത് ക്രമീകരിക്കുക. ഈ ഒരു കാരണം കൊണ്ടു തന്നെ യാത്രക്കാർ പ്രീമിയം സർവീസ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. കൂടാടെ ടിക്കറ്റ് നിരക്കിൽ 30 രൂപാ അധികം നല്കിയാൽ സ്റ്റാൻഡിൽ കാത്തു നിൽക്കാതെ യാത്രക്കാർക്ക് അവർക്കാവശ്യമുള്ള സ്റ്റോപ്പിൽ നിന്നും ബസിൽ കയറാം.

സൗജന്യ ഇന്‍റർനെറ്റ്

ഇത് കൂടാതെ യാത്രക്കാർക്കായി സൗജന്യ ഇന്‍റർനെറ്റും നല്കും. എന്നാല് നിശ്ചിത അളവിൽ മാത്രമായിരിക്കും ഇത് ലഭിക്കുക. കൂടാതെ, ലഘുഭക്ഷണവും വെള്ളവും അപ്പപ്പോൾ പണം നല്കി ബസിൽ നിന്നും മേടിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

വരുന്നു ഡിജിറ്റൽ പേയ്മെന്‍റ്

ഇനി കെഎസ്ആർടിസി യാത്രകളിൽ യാത്രക്കാർ ചില്ലറ തിരഞ്ഞു മടുക്കേണ്ട. നാല് മാസത്തിനുള്ളില്‍ കെഎസ്ആർടിസി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്തും. ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ, മൊബൈല്‍ വാലറ്റ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വഴി ടിക്കറ്റ് എടുക്കാം. ഡിജിറ്റല്‍ ടിക്കറ്റിംങ് സൊലൂഷ്യന്‍ നിലവില്‍ വരുന്നതോടെ ഓരോ ആറ് സെക്കന്‍ഡിലും ബസ് ട്രാക്ക് ചെയ്യാനും സാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+