കെഎസ്ആർടിസിയിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളതല്ലേ. ഇഷ്ട യാത്രകൾ സ്വന്തം ആനവണ്ടിയിൽ തിരഞ്ഞെടുക്കുമ്പോഴും കെഎസ്ആർടിസി ജനങ്ങൾക്കായി നൽകുന്ന മറ്റ് പല സർവ്വീസുകളും യാത്രക്കാർ അറിഞ്ഞിരിക്കണമെന്നില്ല. അത്തരത്തിലുള്ള ചില സൗകര്യങ്ങളെ കുറിച്ച് ഇന്ന് അറിയാം.
രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക്
കെഎസ്ആർടിസി ബസുകളിൽ രാത്രികാലത്ത് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വവും സൗകര്യവും പരിഗണിച്ച് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് അല്ലെങ്കിൽ സ്റ്റോപ്പുകളിൽ ബസ് നിർത്തി കൊടുക്കുന്നതാണ് ഇത്. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആണിത് ഉപകാരപ്പെടുത്തുവാൻ സാധിക്കുക.

സംസ്ഥാനത്ത് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 16 മിന്നൽ ബസ്സുകൾ ഒഴികെ എല്ലാതരം ബസുകളും സ്ത്രീകൾക്ക് ഈ സമയത്ത് നിർത്തിക്കൊടുക്കുവാൻ അനുവദിക്കുന്നതാണ് ഈ ഉത്തരവ്. നേരത്തെ 2022
ജനുവരിയിൽ സ്ത്രീകളുടെ സുരക്ഷ പരിഗണിച്ച് മിന്നൽ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ സ്ത്രീയാത്രക്കാർ ആവശ്യപ്പെടുന്നിടത്തു നിർത്തിക്കൊടുക്കണമെന്ന് ഉത്തരവ് വന്നിരുന്നുവെങ്കിലും സൂപ്പർ ക്ലാസ് ബസ്സുകൾ അടക്കം എല്ലായിടത്തും നിർത്തണം എന്ന ആവശ്യം വ്യാപകമായി വന്നതോടെ ദിർഘദൂര യാത്രക്കാരെ ഇത് ബുദ്ധിമുട്ടിക്കുകയും ബസ്സുകൾ താമസിക്കുന്ന സാഹചര്യം വരികയും ചെയ്തിരുന്നു.
പിന്നീട് ഇത് സൂപ്പർ ക്ലാസ് സർവീസുകളിൽ മാത്രം നിർത്തൽ ചെയ്തിരുന്നു. എന്നാല് സ്ത്രീ യാത്രികരുടെ സൗകര്യവും യാത്ര ബുദ്ധിമുട്ടും കണക്കിലെടുത്ത് രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത്/ സ്റ്റോപ്പുകളിൽ അവരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് 16 മിന്നൽ ബസ്സുകൾ ഒഴികെ എല്ലാതരം ബസുകളും നിർത്തുവാനുള്ള ഉത്തരവ് കൊണ്ടുവരികയായിരുന്നു.
അന്തർസംസ്ഥാന യാത്രക്കാര്‍ക്ക് സൗജന്യ യാത്ര
അന്തർസംസ്ഥാന യാത്രക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന ഉത്തരവുകളും കെഎസ്ആർടിസി പാസാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിൽ അന്തർസംസ്ഥാന സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ ബോർഡിംഗ് പോയിന്‍റിലേക്ക് സൗജന്യ യാത്ര കെഎസ്ആർടിസി നല്കുന്നു. ഈ സൗജന്യ യാത്രയ്ക്കായി കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലോ അതിനു താഴെയുള്ള ക്ല ബസുകളോയോ ആശ്രയിക്കാം.
യാത്രക്കാർ നിൽക്കുന്ന സ്ഥലത്തു നിന്ന് ബോർഡിംഗ് പോയിന്റിലേക്ക് 30 കിലോമീറ്ററിൽ താഴെയായിരിക്കണം ഈ ദൂരമെന്നതാണ് നിബന്ധന. യാത്രക്കാരുടെ കൈവശം ടിക്കറ്റ് ബുക്ക് ചെയ്ത രേഖയുംതിരിച്ചറിയൽ കാർഡും ഉണ്ടായിരിക്കണം. ബുക്ക് ചെയ്ത ബസ് ബോർഡിങ് പോയിന്‍റിൽ എത്തിച്ചേരുന്നതിന് രണ്ടു മണിക്കൂർ മുൻപ് മുതലാണ് ഈ യാത്രയ്ക്ക് അര്‍ഹതയുള്ളത്.
കേരളത്തിൽ നിന്നും തമിഴ്നാടിന്‍റെയും കർണ്ണാടകയുടെയും വിവിധ ഭാഗങ്ങളിലേക്ക് കെഎസ്ആർടിസി കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നു. ബാംഗ്ലൂർ, ചെന്നൈ, മൈസൂർ, ഊട്ടി, കന്യാകുമാരി, പളനി, പൊള്ളാച്ചി തുടങ്ങിയവാണ് പ്രസിദ്ധമായ റൂട്ടുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












