Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗാന്ധിധാം

ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്തെ  ഗാന്ധിധാം

5

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള നാളുകളില്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനയെ  തുടര്‍ന്നാണ് ഗാന്ധിധാം എന്ന പ്രദേശം ഉണ്ടായിവരുന്നത്. ഗാന്ധിജിയുടെ ആവശ്യപ്രകാരം കച്ച് മഹാരാജാവായിരുന്ന മഹാറാവു ശ്രീ വിജയരാജ് ഖെംഗാര്‍ജി ജഡേജ 1500 ഹെക്ടര്‍ ഭൂമി ഇവര്‍ക്കായി നല്‍കുകയായിരുന്നു. ഇവരുടെ പാലനത്തിനായി അന്ന്  മുന്‍കൈയ്യെടുത്തത് ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം ഭായി പ്രതാപ് ദൈല്‍ദാസ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് ലിന്ധു റീസെറ്റില്‍മെന്റ്  കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ശ്രമഫലമായി ഗാന്ധിധാം എന്ന നഗരം യാഥാര്‍ത്ഥ്യമാകുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സ്‌പെഷല്‍ ഇക്കണോമിക് സോണായ ഖാണ്ഡ്‌ല ഗാന്ധിധാമില്‍ നിന്നാണ്. ഖാണ്ഡ്‌ലയുടെ സ്വാധീനം ഗാന്ധിധാമിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മനോഹരമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് സ്‌പെഷല്‍ ഇക്കണോമിക് സോണായ ഖാണ്ഡ്‌ല. ബര്‍ദേശ്വര്‍ ക്ഷേത്രമാണ് ഗാന്ധിധാമിലെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രം. ചന്ദ്രപ്രഭുജിയാണ് പ്രശസ്തമായ ഈ ജൈനക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.

അക്ഷര്‍ധാം, പൂര്‍ണേശ്വര്‍ എന്നീ ക്ഷേത്രങ്ങളും ഗാന്ധിധാമിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. വേനല്‍ക്കാലത്ത് കടുത്ത ചൂടാണ് ഗാന്ധിധാമില്‍, ശൈത്യകാലമാണ് ഇവിടെ സന്ദര്‍ശിക്കുന്നതിന് ഏറ്റവും അനുയോജ്യമായത്.

ഗാന്ധിധാം പ്രശസ്തമാക്കുന്നത്

ഗാന്ധിധാം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗാന്ധിധാം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗാന്ധിധാം

  • റോഡ് മാര്‍ഗം
    ബസ്സുകളും റിക്ഷകളുമാണ് നഗരത്തിലെ പ്രധാന യാത്രാമാര്‍ഗങ്ങള്‍. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഗാന്ധിധാമിലെത്താന്‍ എന്‍ എച്ച് എട്ട് വഴി ബസ്സ് സര്‍വീസുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗാന്ധിധാം റെയില്‍വേ സ്‌റ്റേഷനാണ് നഗരത്തിലെ പ്രധാന റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെനിന്നും ഡല്‍ഹി, മുംബെ, ലക്‌നൗ, ഭോപ്പാല്‍, പുനെ പോലുള്ള പ്രധാന നഗരങ്ങളിലേക്ക് ട്രെയിനുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഖാണ്ഡ്‌ല വിമാനത്താവളമാണ് ഗാന്ധിധാമിന് സമീപത്തുള്ള എയര്‍പോര്‍ട്ട്. ആറ് കിലോമീറ്റര്‍ മാത്രം ദൂരത്താണിത്. മുംബൈയിലേക്ക് ഇവിടെനിന്നും പ്രതിദിന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed