Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗോകര്‍ണം

ഗോകര്‍ണം: ഭക്തിസാന്ദ്രമായ കടല്‍ത്തീരം

34

ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം. നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണത്.

ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം മഹാബലേശ്വര ശിവക്ഷേത്രമാണ്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ശിവഭക്തന്മാര്‍ ഇവിടെ എത്താറുണ്ട്. ശിവഭഗവാന്‍ ആത്മലിംഗ രൂപത്തില്‍ കുടികൊള്ളുന്നു ഗോകര്‍ണത്തെ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍. തമിഴ്കവികളായ അപ്പാറിന്റെയും സാമ്പന്ദറുടെയും ഭക്തിഗീതങ്ങളില്‍ ഈ ക്ഷ്രേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. കദംബരും വിജയനഗര രാജാക്കന്മാരും ഭരിച്ചിരുന്ന ഈ സ്ഥലം പിന്നീട് പോര്‍ച്ചുഗീസുകാര്‍ കയ്യടക്കുകയായിരുന്നു.

ഗോകര്‍ണത്തിന്റെ ചരിത്രംരാക്ഷസരാജാവായ രാവണനാണ് മഹാബലേശ്വര ക്ഷ്രേത്രത്തിലെ ശിവലിംഗം ഇവിടെയെത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. തപസ്സുചെയ്ത് ശിവനെപ്രീതിപ്പെടുത്തി നേടിയ ശിവലിംഗവുമായി ലങ്കയിലേയ്ക്ക് പോകുംവഴി രാവണന്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കായി ഗോകര്‍ണത്തിറങ്ങി. സ്വതേ രാക്ഷസരാജാവിന്റെ ശക്തിയെ ഭയന്നിരുന്ന ദേവകള്‍ ശിവന്റെ ആത്മലിംഗം കൂടി ലഭിച്ചതോടെ രാവണന്റെ പ്രഭാവം വര്‍ധിയ്ക്കുമെന്നോര്‍ത്ത് അസ്വസ്ഥരായി. അവര്‍ എല്ലാവരും കൂടി ശിവപുത്രനായ ഗണപതിയെ അഭയം പ്രാപിച്ചു.

ദേവകളുടെ ആവശ്യപ്രകാരം ഗണപതി ഒരു ബാലന്റെ രൂപത്തില്‍ ഗോകര്‍ണത്ത് സന്ധ്യാവന്ദനത്തിനെത്തിയ രാവണന്റെ അടുത്തെത്തി. നിലത്തുവെയ്ക്കാന്‍ പാടില്ല എന്ന നിര്‍ദേശത്തോടെ രാവണന്‍ ശിവലിംഗം ഗണപതിയുടെ കയ്യിലേല്‍പ്പിച്ചു. രാവണന്‍ പൂജനടത്തുന്നതിനിടെ ഗണപതി ലിംഗം നിലത്തു വച്ചു. പിന്നീട് ബലവാനായ രാവണന്‍തന്നെ ശ്രമിച്ചിടും മണ്ണില്‍ നിന്നും ശിവലിംഗം ഇളക്കിയെടുക്കാന്‍ കഴിഞ്ഞില്ല. മഹാബലത്തോടെ മണ്ണില്‍ ഉറച്ചുപോയതിനാലാണത്രേ പിന്നീട് ക്ഷേത്രത്തിന് മഹാബലേശ്വര ക്ഷേത്രമെന്ന പേരുവീണത്. ആറടി നീളമുള്ള ശിവലിംഗം ഭൂമിക്കടിയിലായിട്ടാണുള്ളത്.

മഹാബലേശ്വര ക്ഷേത്രം കൂടാതെ മഹാ ഗണപതി ക്ഷേത്രം, ഭദ്രകാളി ക്ഷേത്രം, വരദരാജ ക്ഷേത്രം, വെങ്കടരമണ ക്ഷേത്രം എന്നിവയെല്ലാം ഗോകര്‍ണത്തെത്തുന്ന വിശ്വാസികളുടെ സന്ദര്‍ശനസ്ഥലങ്ങളാണ്.

ഗോകര്‍ണത്തെ കടല്‍ത്തീരംമനോഹരമായ കടല്‍ത്തീരങ്ങളാണ് ഗോകര്‍ണത്തേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുഡ്‌ലെ ബീച്ച്, ഗോകര്‍ണ ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് പ്രധാന ബീച്ചുകള്‍. ഗോകര്‍ണ ബീച്ചാണ് ഇതില്‍ ഏറ്റവും പ്രധാനം. അഞ്ചു ബീച്ചുകളില്‍ ഏറ്റവും വലുപ്പമേറിയത് കുഡ്‌ലെ ബീച്ചാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സീസണില്‍ ഇവിടം സഞ്ചാരികളാല്‍ നിറയും. ജനപ്രിയമെങ്കിലും ഇവിടെ കടലില്‍ നീന്തുകയെന്നത് അല്‍പം അപകടം പിടിച്ച പരിപാടിയാണ്.

ഓം ആകൃതിയില്‍ കിടക്കന്ന തീരത്തെയാണ് ഓം ബീച്ച് എന്ന് പറയുന്നത്. ഓം ആകൃതിയില്‍ കിടക്കുന്ന തീരത്തിന്റെ വളവുകളില്‍ കടല്‍ ശാന്തമായി ഒരു കുളം പോലെ കിടക്കുയാണ്. ഇവിടം സമുദ്രസ്‌നാനക്കാരുടെയും നീന്തല്‍പ്രിയരുടെയും കേന്ദ്രമാണ്. നീന്തലറിയാത്തവര്‍ക്കും ഇവിടത്തെ കടലില്‍ ധൈര്യമായി കുളിച്ചുകയറാം.

ഓം ബീച്ചില്‍ നിന്നും ചെറിയ കുന്നുകയറി 20മിനിറ്റ് നടന്നാല്‍ ഹാഫ് മൂണ്‍ ബീച്ചിലെത്താം. അര്‍ദ്ധചന്ദ്രാകൃതിയായതുകൊണ്ടാണ് ഈ തീരത്തെ ഹാഫ് മൂണ്‍ ബീച്ച് എന്ന് വളിയ്ക്കുന്നത്. തീര്‍ത്തും വ്യത്യസ്ഥമായ ഒരു ബീച്ച് അനുഭവമാണ് പാരഡൈസ് ബീച്ച് നല്‍കുന്നത്. മറ്റ് ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ പാറകള്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ത്തന്നെ കടലില്‍ നീന്തുക തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ സാധിക്കില്ല. എല്ലായ്‌പ്പോഴും ശക്തമായ തിരമാലകള്‍ പാറക്കെട്ടുകളില്‍ വന്നലച്ചുകൊണ്ടേയിരിയ്ക്കും. ഭക്തിയുടെയും വിനോദത്തിന്റെ അന്തരീക്ഷ ഒരുപോലെ നല്‍കുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് ഗോകര്‍ണം.

ഗോകര്‍ണം പ്രശസ്തമാക്കുന്നത്

ഗോകര്‍ണം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗോകര്‍ണം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗോകര്‍ണം

  • റോഡ് മാര്‍ഗം
    ഡബോലിം, ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളും പല നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    അങ്കോള റെയില്‍വേസ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്, ഗോകര്‍ണത്തുനിന്നും 20 കിലോമീറ്റര്‍ അകലം മാത്രമേ ഇവിടേക്കുള്ളു. പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടെയെത്തുക എളുപ്പമാണ്. സ്‌റ്റേഷനില്‍ ഇറങ്ങിയാല്‍ ബസ്സിലോ ടാക്‌സിയിലോ ഗോകര്‍ണത്തെത്താം. റോഡ് മാര്‍ഗം
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഗോവയിലെ ഡബോലിം ആണ് ഗോകര്‍ണത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡബോലിമില്‍ നിന്ന് 140 കിലോമീറ്റര്‍ ദൂരമുണ്ട് ഗോകര്‍ണത്തേക്ക്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും യൂറോപ്പ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, അറേബ്യന്‍ നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് വിമാന സൗകര്യമുണ്ട്. ഡബോലിമില്‍ സീസണല്‍ ചാര്‍ട്ടേഡ് വിമാനങ്ങളും എത്താറുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat