ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ദേവസ്വം മ്യൂസിയം. സംഗീതോപകരണങ്ങളും മ്യൂറല്‍ പെയിന്റിംഗുകളും ക്ഷേത്രസാമഗ്രികളും കൊണ്ട് സമ്പന്നമാണ് ദേവസ്വം മ്യൂസിയം. ക്ഷേത്രോത്സവ സമയത്ത് ഗജവീരന്മാരെ അണിയിക്കുന്ന ചമയങ്ങളും മറ്റും ഇവിടെ സൂക്ഷിക്കുന്നു. പൂന്താനം നമ്പൂതിരി, മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട് തുടങ്ങിയ പ്രശസ്തരായ കവികളുടെ പ്രതിമകളും കൃഷ്ണനാട്ടം കഥകളി തുടങ്ങിയ കലാരൂപങ്ങളുടെ വേഷങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. കേരളസംസ്‌കാരത്തനിമ കണ്ടുമനസിലാക്കാനുതകുന്ന ദേവസ്വം മ്യൂസിയം ഗുരുവായൂരിലെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ്.



Click it and Unblock the Notifications