അരിയന്നൂരിലാണ് ഹരികന്യകാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുരുവായൂരിന് സമീപത്തെ ഒരു ചെറുനഗരമാണ് അരിയന്നൂര്‍. പറയിപെറ്റ പന്തിരുകുലത്തിലെ പേരുകേട്ട തച്ചനായ സാക്ഷാല്‍ പെരുന്തച്ചനാണ് ഹരികന്യകാ ക്ഷേത്രശില്‍പി എന്നാണ് പറയപ്പെടുന്നത്. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കന്യകയായ വിഷ്ണു എന്നാണ് ഹരികന്യക എന്ന പേരിനര്‍ത്ഥം.
വിഷ്ണുവിന്റെ മോഹിനീ രൂപത്തിലാണ് അയ്യപ്പന്‍ ജനിച്ചതെന്ന കഥയും ഇതോട് ചേര്‍ത്തുവായിക്കാവുന്നതാണ്. 32 ദേശങ്ങള്‍ക്കും ആസ്ഥാനമായിരുന്ന ഹരികന്യകാപുരത്തിന്റെ പുതിയ പേരാണത്രേ അരിയന്നൂര്‍. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് പ്രധാന ആഘോഷങ്ങള്‍ ഇവിടെ. ആയിരക്കണക്കിന് ഭക്തര്‍ സന്ദര്‍ശനം നടത്തുന്ന ഈ പ്രാചീന ക്ഷേത്രം ആര്‍കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.



Click it and Unblock the Notifications